Posted On
date_range Updated On
date_range പ്രസംഗത്തിനിടെ എം.കെ. മുനീര്‍ എം.എൽ.എ കുഴഞ്ഞുവീണു
തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ എം.എൽ.എ പ്രസംഗത്തിനിടെ കുഴഞ്ഞുവീണു. ഇന്ന് രാവിലെ യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധ വേദിയിലാണ് സംഭവം.
വേദിയിലുണ്ടായിരുന്ന നേതാക്കൾ ഉടൻതന്നെ അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയിൽ ഇരുത്തി. അല്‍പസമയത്തിനു ശേഷം മുനീര്‍ തിരിച്ചെത്തി പ്രസംഗം തുടര്‍ന്നു. മുനീറിന്‍റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് നേതാക്കൾ അറിയിച്ചു.
സി.പി. ജോണ്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് മുനീര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത്. മൈക്കിനു മുന്നിലെത്തി ഏതാനും വാക്കുകൾ പറഞ്ഞ് 15 സെക്കൻഡിനകം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.