തിരുവനന്തപുരം: ഡോ.എ.പി.ജെ അബ്ദുൽ കലാം നാഷണൽ അവാർഡ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും ഡോ. വി. നാരായണനും. മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൾ പ്രഫ.കെ അരവിന്ദാക്ഷൻ, പരിസ്ഥിതി പ്രവർത്തകൻ വിളയോടി വേണുഗോപാൽ, കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ എം.എൻ ഗിരി എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
ഡോ. എ.പി.ജെ അബ്ദുൽ കലാമിൻ്റെ ചരമദിനമായ 27ന് വൈകീട്ട് നാലിന് ബംഗളൂരു ലലിത് അശോക് ഹോട്ടലിൽ വച്ച് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഡോ. എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ ഡയറക്ടർ പൂവച്ചൽ സുധീർ അറിയിച്ചു. കർണാടക സ്പീക്കർ യു.ടി ഖാദർ സ്നേഹാദരവ് സമർപ്പിക്കും. മന്ത്രി കെ.ജെ. ജോർജ് മുഖ്യാതിഥിയായിരിക്കും.
ശാസ്ത്ര സങ്കേതിക വിദ്യാഭ്യാസ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ മികവു പുലർത്തുന്നവർക്ക് മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ സ്മരണാർത്ഥം ഡോ. എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെൻററാണ് അവാർഡുകൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.