ബെന്നി ബെഹ്നാന്‍ എം.പിക്കും ഭാര്യക്കും മകള്‍ക്കും ഇരട്ടവോട്ട്

കൊച്ചി: കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്നാനും ഭാര്യക്കും മകള്‍ക്കും ഇരട്ടവോട്ട്. തൃക്കാക്കര, അങ്കമാലി മണ്ഡലങ്ങളിലായാണ് എം.പിക്കും ഭാര്യക്കും മകൾക്കും വോട്ടുള്ളത്. തൃക്കാക്കര മണ്ഡലത്തിലെ 112 ാം ബൂത്തില്‍ 742, 743, 745 സീരിയല്‍ നമ്പറുകളിലായാണ് യഥാക്രമം ബെന്നി ബെഹ്നാനും ഭാര്യ ഷെര്‍ളി ബെന്നിക്കും മകള്‍ വീണ തോമസിനും വോട്ടുള്ളത്.

അങ്കമാലി മണ്ഡലത്തിലെ 85 ാം ബൂത്തില്‍ 1145, 1146, 1147 സീരിയല്‍ നമ്പറിലാണ് യഥാക്രമം വീണ തോമസ്, ഷെര്‍ളി ബെന്നി, ബെന്നി ബെഹ്നാന്‍ എന്നിവര്‍ക്ക് വോട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇരട്ട വോട്ട് വിവാദം ഉയർത്തിയത്. ഇതിനിടെയാണ് കോൺഗ്രസ് നേതാക്കളിൽ പലർക്കും ഇരട്ട വോട്ടുകൾ ഉള്ളതായി കണ്ടെത്തിയിട്ടുള്ളത്. കോൺഗ്രസ് നേതാക്കളിൽ പലർക്കും ഇരട്ട വോട്ടുകൾ ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്.

രമേശ് ചെന്നിത്തലയുടെ അമ്മക്ക് ഇരട്ടവോട്ട് ഉള്ളതായി നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന് പുറമേ പത്മജ വേണുഗോപാല്‍ എ.ഐ.സി.സി വക്താവ് ക്ഷമ മുഹമ്മദ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എസ്.എസ് ലാല്‍ തുടങ്ങിയവര്‍ക്കും ഇരട്ട വോട്ട് കണ്ടെത്തിയിരുന്നു.

Tags:    
News Summary - Double vote for Benny Behnan MP, wife and daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.