‘വ്യക്തി വിരോധം തീർക്കാൻ സമസ്തയുടെ വേദി ഉപയോഗിക്കരുത്’; കർശന നിർദേശവുമായി ജിഫ്രി തങ്ങൾ

മലപ്പുറം: സമസ്ത സമ്മേളനം വ്യക്തി വിരോധം തീർക്കാനുള്ളതല്ലെന്ന് അധ്യക്ഷൻ മു​ഹ​മ്മ​ദ്‌ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ. വ്യക്തിപരമായ ദേഷ്യങ്ങൾ തീർക്കാൻ സമസ്തയുടെ വേദി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സയ്യിദന്മാരെ ബഹുമാനിക്കുന്ന പാരമ്പര്യമാണ് സമസ്തക്കുള്ളത്. സമ്മേളനത്തിലേക്ക് ആരുവന്നാലും സ്വീകരിക്കണം. ആരെയും നിന്ദിക്കുന്ന വാക്കുകൾ ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകരുത്.

വ്യക്തിപരമായ ദേഷ്യങ്ങൾ ഉണ്ടെങ്കിൽ അത് വീടുകളിൽ ഉപയോഗപ്പെടുത്തണം. എല്ലാവരോടും ഒരേ സ്വരത്തിൽ സംസാരിക്കുകയും ഒരേ രീതിയിലും പെരുമാറുകയും ചെയ്യുക. പട്ടികയിൽപ്പെടാത്തവർ വരുമ്പോൾ എല്ലാ സൗകര്യവും ചെയ്ത് കൊടുക്കണമെന്നും ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ വ്യക്തമാക്കി. 

Tags:    
News Summary - Don't use the platform of Samastha to settle personal disputes -Jifri Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.