Posted On
date_range Updated On
date_range ഭക്ഷ്യവസ്തു പൊതിയാൻ അച്ചടിച്ച പേപ്പർ ഉപയോഗിക്കുന്നത് നിരോധിച്ചു
തിരുവനന്തപുരം: അച്ചടിമഷി പുരണ്ട പേപ്പറുകളിൽ ഭക്ഷ്യവസ്തു പൊതിഞ്ഞ് നല്‍കുന്നത് നിരോധിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്. അച്ചടിമഷിയുള്ള പേപ്പറില്‍ ഭക്ഷ്യവസ്തു നല്‍കരുതെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇക്കാര്യം വ്യാപാരികള്‍ ശ്രദ്ധിക്കാത്ത സാഹചര്യത്തിലാണ് നിരോധന ഉത്തരവ് കർശനമാക്കുന്നത്.
അച്ചടി മഷിയുള്ള പേപ്പറില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയുമ്പോൾ ഭക്ഷണം മലിനപ്പെടുകയും ആരോഗ്യത്തിന് ഹാനികരമാവുകയുംചെയ്യുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഭക്ഷ്യസുരക്ഷ കമീഷണര്‍ ഡോ. നവ്ജ്യോത് ഖോസ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.