സാരി ധരിച്ച്​ ജോലി ചെയ്യണമെന്ന്​ നിയമമില്ല; അധ്യാപകരുടെ വസ്​ത്രധാരണത്തിൽ നിബന്ധനകൾ അടിച്ചേൽപ്പിക്കരുതെന്ന്​ ഉന്നത വിദ്യാഭ്യാസ വകുപ്പ്​​

തിരുവനന്തപുരം: സംസ്​ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്​ഥാപനങ്ങളിൽ അധ്യാപകരുടെ വസ്​ത്രധാരണത്തിൽ നിബന്ധനകൾ അടിച്ചേൽപ്പിക്കരുതെന്ന്​ ഉത്തരവ്​. അധ്യാപകരുടെ വസ്​ത്രധാരണവുമായി ബന്ധപ്പെട്ട്​ ചില നിബന്ധനകളും നിർബന്ധങ്ങളും അടിച്ചേൽപ്പിക്കുന്നതായി സർക്കാറിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്​. അധ്യാപികമാർ സാരി ധരിച്ച്​ ജോലി ചെയ്യണം എന്ന വിധത്തിലുള്ള യാതൊരു നിയമവും നിലവിലില്ല.

ഇക്കാര്യം ഉന്നതവിദ്യാഭ്യാസ വകുപ്പ്​ പലതവണ ആവർത്തിച്ച്​ വ്യക്​തമാക്കിയിട്ടും ഡ്രസ്സ്​ കോഡ്​ സംബന്ധിച്ച്​ കാലാനുസൃതമല്ലാത്ത പിടിവാശികൾ ചില സ്​ഥാപന മേധാവികളും മാനേജ്​മെന്‍റുകളും അടിച്ചേൽപ്പിക്കുന്നതായി അധ്യാപകർ പരാതിപ്പെടുന്നു.

ഈ സാഹചര്യത്തിൽ, തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യമായതുമായ ഏത്​ വസ്​ത്രം ധരിച്ചും അധ്യാപകർക്ക്​ സ്​ഥാപനങ്ങളിൽ പ്രവർത്തിക്കാവുന്നതാണെന്ന്​ ഉത്തരവിൽ പറയുന്നു. ഗവർണറുടെ ഉത്തരവിൻ പ്രകാരം ​ഉന്നത വിദ്യാഭ്യാസ വകുപ്പ്​ ജോയിന്‍റ്​ സെക്രട്ടറി എൻ. സജുകുമാറാണ്​ ഉത്തരവിറക്കിയത്​. 

Tags:    
News Summary - Don't impose restrictions on teachers' dress code - Department of Higher Education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.