തിരുവനന്തപുരം: ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രഖ്യാപിച്ച മെഡിക്കൽ സമരം വെള്ളിയാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ. അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയയും ഒഴികെ മുഴുവൻ ദൈനംദിന പ്രവർത്തനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.
സമരത്തിന് സർക്കാർ-സ്വകാര്യ മേഖലയിലെ എല്ലാ സംഘടനകളുടെയും പിന്തുണയുണ്ട്. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളുടെ പ്രവർത്തനവും സ്തംഭിക്കും. സമരത്തിന് മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എയും പിന്തുണ പ്രഖ്യാപിച്ചതിനാൽ മെഡിക്കൽ കോളേജ് ആശുപക്രികളുടെ പ്രവർത്തനത്തെയും സമരം ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.