കോവിഡ്​ കാലത്ത്​ ഈ ഡോക്​ടർ രോഗികൾക്കൊപ്പം

കൊടുങ്ങല്ലൂർ: മഹാമാരിക്കെതിരായ പോരാട്ടത്തിൽ പ്രാധാന്യം ഏറിയതോടെ ഡോ. റോഷി​​െൻറ അന്തിയുറക്കവും കൊടുങ്ങല്ലൂരിലാണിപ്പോൾ. വീടും കുടംബവ​ും അത്ര അകലെയ​െല്ലങ്കിലും സാഹചര്യത്തി​​െൻറ ഗൗരവവും കർത്തവ്യവും കണക്കിലെടുത്ത്​ കൊടുങ്ങല്ലൂർ കോവിഡ്​ ആശുപത്രിയോടൊപ്പാണ്​ ജീവിതമിപ്പോൾ. ആശുപത്രിയിൽ നിന്ന്​ വിട്ട്​ നിൽക്കാൻ ക​ഴിയാതായതോടെ വർഷത്തിൽ പലവട്ടം വന്യജീവികളുടെ അപൂർവ പടങ്ങൾ തേടി കാമറയുമായി കാട്​ കയറുന്നതിനും ഡോക്​ടർ അവധി നൽകി​.

ഒരു സർക്കാർ ധർമാശുപത്രിയെ നഗരസഭ, ആരോഗ്യ വകുപ്പ്​, എം.പി, എം.എൽ.എ സന്നദ്ധ സംഘടനകൾ, എച്ച്​.എം.സി, വ്യക്​തികൾ തുടങ്ങിയവയോടൊപ്പം ചേർന്ന്​ ​എങ്ങനെ ഒരു ജനകീയ ചികിത്സാലയമാക്കി മാറ്റാം എന്ന്​ ഡോക്​ടർ കാണിച്ച്​ തന്നു. ആശുപത്രി അങ്കണത്തിലെ ശുചിതവും അക്വാറിയവും പൂന്തോട്ടവും പച്ചക്കറിയും ഔഷധ ചെടികളുമെല്ലാം ഈ ചികിത്സക​​െൻറ മികച്ച കാഴ്​ചപ്പാടി​​െൻറ ആകർഷമായ ഉദാഹരണങ്ങളാണ്​.

സർക്കാറി​​െൻറ സംസ്​ഥാനതല അംഗീകാരമായ കായകൽപ്പ പുരസ്​ക്കാരത്തിൽ കഴിഞ്ഞ വർഷം കൊടുങ്ങല്ലൂർ ആശ​ുപത്രിക്കായിരുന്നു രണ്ടാം സ്​ഥാനം. മുൻ വർഷം​ മൂന്നാം സ്​ഥാനവും അതിന്​ മുൻപ്​ ആറാം സ്​ഥാനവും ലഭിച്ചു. ആർദ്ര കേരള പുരസ്​ക്കാരത്തി​​െൻറ നാലാം സ്​ഥാനത്തും എത്തി. അധ്യാപക ദമ്പതികളായ വലപ്പാട്​ തണ്ടയാംപറമ്പിൽ വിജയ​​െൻറയും ലില്ലിയുടെയും മകനാണ്​. ഭാര്യ: ഹാപ്പി. മക്കൾ: ശിഖ(എം.ബി.ബി.എസ്​ വിദ്യാർഥിനി), തേ​ജോ.    ​

Tags:    
News Summary - Docter treatment covid patient-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.