വയനാട് ദുരന്തബാധിതർക്കുള്ള ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരിയിൽ കൈമാറും

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതർക്കുള്ള ആദ്യ ബാച്ച് വീടുകളുടെ കൈമാറ്റം ഫെബ്രുവരിയിൽ. ഫെബ്രുവരി മൂന്നാം വാരത്തിലാവും വീടുകൾ കൈമാറുകയെന്നും ധനമന്ത്രി അറിയിച്ചു. രണ്ടാം പിണറായി സർക്കാറിന്‍റെ അവസാന ബജറ്റിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ പ്രഖ്യാപനം.

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്‍റെ പുനരധിവാസ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഏറ്റെടുത്തിരിക്കുകയാണ്. മരണപ്പെട്ടവരുടെ ആശ്രിതർക്കും ദുരന്തബാധിതർക്കും പ്രതിമാസ ധനസഹായവും ചികിത്സാ സഹായവും വാടകയും നൽകുന്നതിനൊപ്പം മാതൃക ടൗൺഷിപ്പ് പൂർത്തിയായി വരുന്നു. കൽപ്പറ്റ എൽസൺ എസ്റ്റേറ്റിൽ 410 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

വയനാട് പുനരധിവാസത്തിനായി 402 കുടുംബങ്ങളുടെ ലിസ്റ്റ് ആണ് സംസ്ഥാന സർക്കാർ തയാറാക്കിയിട്ടുള്ളതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ 2025 സെപ്റ്റംബറിൽ നിയമസഭയെ അറിയിച്ചത്. 104 ഗുണഭോക്താക്കള്‍ക്ക് 15 ലക്ഷം രൂപ നല്‍കി. ബാക്കി 295 ഗുണഭോക്താക്കള്‍ വീടിന് സമ്മതപത്രം നല്‍കി. നിയമസഭയിൽ വയനാട് പുനരധിവാസം സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Tags:    
News Summary - The first batch of houses for Wayanad disaster victims will be handed over in February

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.