Posted On
date_range Updated On
date_range കടലിൽ പോകരുത്; ശക്തമായ തിരമാലക്ക് സാധ്യത
തിരുവനന്തപുരം: കടൽ അതിപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരളതീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണമായും നിരോധിച്ചു. ലക്ഷദ്വീപ്-മാലദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലും കേരളത്തിെൻറ തീരപ്രദേശത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗത്തിലും ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
തിങ്കളാഴ്ച കേരളതീരത്ത് പൊഴിയൂർ മുതൽ കാസർകോട് വരെ 1.6 മീറ്റർ മുതൽ 3.3 മീറ്റർ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.