Posted On
date_range Updated On
date_range നിപയുടെ ഉറവിടം ഇടുക്കിയല്ലെന്ന് ഡി.എം.ഒ
കൊച്ചി: നിപയുടെ ഉറവിടം ഇടുക്കിയല്ലെന്ന് ഡി.എം.ഒ എന്‍. പ്രിയ. ജില്ലയില്‍ ഒരാള്‍ പോലും നിരീക്ഷണത്തിലില്ല. ഇടുക് കി, തൊടുപുഴ ജനറല്‍ ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചു. മുന്നൊരുക്കങ്ങളും പരിശോധനകളും തുടരുമെന്നും ഇടുക്കി ഡി.എം.ഒ പറഞ്ഞു.
നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ രണ്ടാം ഘട്ടത്തിലാവും നടത്തുകയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും പറഞ്ഞു. ഇടുക്കിയാണ് രോഗത്തിന്‍റെ ഉറവിടമെന്ന് പറയാനാവില്ല. കൂടുതല്‍ പരിശോധനകളിലൂടെ മാത്രമേ ഇത്തരം കാര്യങ്ങള്‍ സ്ഥിരീകരിക്കാനാവുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.