‘ഡി.ജെ പാർട്ടി’ അതിരുവിട്ടു; ഒടുവിൽ പാർട്ടിക്ക്​ പുറത്ത്​

ആലപ്പുഴ/ചേർത്തല: മക​​െൻറ കല്യാണത്തിന് ഡി.ജെ പാര്‍ട്ടി നടത്തിയതി​​െൻറ പേരിൽ സി.പി.എം നേതാവിന് സസ്പെൻഷൻ. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സി.വി. മനോഹരനെയാണ് കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയിൽനിന്ന്​ ആറുമാസത്തേക്ക്​ സസ്പെൻഡ്​ ചെയ്തത്. ഈ മാസം 12ന് ചേർത്തല ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. തുടർന്ന്​ 13ന് വൈകീട്ട്​ മനോഹര​​െൻറ ചേർത്തല അരീപ്പറമ്പിലെ വീട്ടിൽ നടന്ന സൽക്കാരത്തിലാണ് ഡി.ജെ പാർട്ടി അരങ്ങേറിയത്.

പാർട്ടി ജില്ല സെക്രട്ടറി ആർ. നാസർ ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്ത സൽക്കാരത്തിലാണ് ഡി.ജെ പാർട്ടി ഉൾപ്പെടെ ആഘോഷങ്ങൾ അരങ്ങേറിയത്. ഇത് വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലേക്കും ആർ. നാസറി​​െൻറ കാറിനുമുന്നിൽ വര​​െൻറ സുഹൃത്തുക്കൾ നൃത്തം ചെയ്യുന്നതിലേക്കും​ വരെ എത്തി. പാർട്ടിയിൽ പ​ങ്കെടുത്തവർ തമ്മിൽ വാക്കേറ്റം ഉണ്ടായതായും പറയപ്പെടുന്നു. ഇതേതുടർന്ന് ജില്ല കമ്മിറ്റിയുടെ നിർദേശപ്രകാരമാണ്​ കഴിഞ്ഞദിവസം ഏരിയ കമ്മിറ്റി യോഗം ചേർന്നത്. മനോഹരനെതിരെ രൂക്ഷ വിമർശനമാണ് മറ്റ് അംഗങ്ങൾ ഉന്നയിച്ചത്.

സമൂഹത്തിന് മാതൃകയാകേണ്ട പാർട്ടി അംഗത്തിൽനിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണ് ഇത്തരം അനാവശ്യ ആഘോഷങ്ങളെന്നും ലളിതജീവിതം നയിക്കേണ്ട പാർട്ടി അംഗം ഇത്തരത്തിൽ പ്രവർത്തിച്ചത്​ പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ചൂണ്ടിക്കാട്ടിയാണ്​ പാർട്ടി നടപടി. മക​​െൻറ സുഹൃത്തുക്കൾ ഒരുക്കിയ ആഘോഷങ്ങളായിരുന്നുവെന്നാണ് മനോഹര​​െൻറ വാദം. ഇത് പാർട്ടി അംഗീകരിച്ചില്ല. തുടർന്നാണ് നടപടി. നിലവിൽ കർഷകസംഘം കഞ്ഞിക്കുഴി ഏരിയ പ്രസിഡൻറാണ് മനോഹരൻ.

Tags:    
News Summary - DJ party in Alappey Wedding Ceremony-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.