Posted On
date_range Updated On
date_range എൻ.സി.പിയിലെ തർക്കം; മന്ത്രി ശശീന്ദ്രൻ ഇന്ന് പവാറിനെ കാണും
തിരുവനന്തപുരം: പാലാ സീറ്റിനെച്ചൊല്ലി എൻ.സി.പി സംസ്ഥാന ഘടകത്തിലെ തർക്കം പൊട്ടിത്തെറിയുടെ വക്കിലെത്തിയതിനിടെ മന്ത്രി എ.കെ ശശീന്ദ്രൻ ഇന്ന് പവാറിനെ കാണും. ചൊവ്വാഴ്ച ഡൽഹിയിലെത്തിയ എൻ.സി.പി നേതാവ് ശശീന്ദ്രൻ പ്രഫുൽ പട്ടേലിനെ കണ്ടിരുന്നു.
ഇന്ന് വൈകീട്ട് നാലിന് മുംബൈയിൽ വെച്ചാണ് പവാറുമായുള്ള കൂടിക്കാഴ്ച. സംസ്ഥാന ഘടകം ഇടതുമുന്നണിയിൽ തന്നെ തുടരണമെന്ന ആവശ്യം അദ്ദേഹം യോഗത്തിൽ ഉയർത്തും. 11 ജില്ല കമ്മിറ്റികൾ കൂടെയുണ്ടെന്നുള്ള അവകാശവാദവും നേതാക്കളെ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.