സി.പി. തൗഫീറ, കെ.സി. സിദ്ധാർഥ് (ചിത്രങ്ങൾ: പി. അഭിജിത്ത്)
തേഞ്ഞിപ്പലം: ഡിസ്കസ് ത്രോയിലും ഷോട്ട്പുട്ടിലും കാസര്‍കോട് കെ.സി ത്രോസ് അക്കാദമിയുടെ ആധിപത്യം. സീനിയര്‍ മീറ്റില്‍ ആണ് -പെണ് വിഭാഗങ്ങളിലെ മെഡലുകള്‍ ചെറുവത്തൂര്‍ മൈച്ചയിലെ കെ.സി ത്രോസ് അക്കാദമി സ്വന്തമാക്കി. അക്കാദമി സ്ഥാപകൻ
കെ.സി. ഗിരീഷിന്റെ മകന് കെ.സി. സിദ്ധാർഥും (49.40 മീറ്റര്‍), പാലക്കാട് പത്തിരിപ്പാല സ്വദേശി സി.പി. തൗഫീറയും (39.78 മീറ്റര്‍) റെക്കോഡോടെ ഡിസ്കസില്‍ പൊന്നണിഞ്ഞു. ഷോട്ട്പുട്ടിലും തൗഫീറക്കാണ് സ്വര്‍ണം.
സംസ്ഥാനതലത്തില്‍ പത്തോളം മെഡലുകള്‍ നേടിയ താരമാണ് സിദ്ധാർഥ്. സഹോദരന് കെ.സി. സര്‍വാനും റെക്കോഡ് ജേതാവാണ്. 2017ല്‍ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഡിസ്കസില്‍
സ്വര്‍ണം നേടി തുടങ്ങിയ മുന്നേറ്റം തുടരുകയാണ് കണ്ണൂര്‍ സര്‍വകലാശാല റെക്കോഡ് ജേതാവായ സിദ്ധാർഥ്. തൃശൂര്‍ വിമല കോളജില്‍ ബിവോക്ക് ഒന്നാം വര്‍ഷ വിദ്യാർഥിയായ തൗഫീറ അഞ്ചുവര്‍ഷമായി തുടര്‍ച്ചയായി സംസ്ഥാന ജൂനിയര്‍ -സീനിയര്‍ മീറ്റില്‍ സ്വര്‍ണമെഡല്‍ ജേതാവാണ്. പത്തിരിപ്പാല ചെരപ്പറമ്പില്‍ സി.പി. അഷ്റഫ്- സുഹറ ദമ്പതികളുടെ മകളാണ്. ചെറുവത്തൂര്‍ ‘ചന്ദന’ത്തില്‍ കെ.സി. ഗിരീഷിന്റെയും കെ. രേഷ്മയുടെയും മകനാണ് സിദ്ധാർഥ്. രണ്ടുവര്‍ഷം മുമ്പാണ് കെ.സി ത്രോസ് അക്കാദമി തുടങ്ങിയത്. 11 വര്‍ഷമായി സിദ്ധാർഥും സർവാനും പിതാവ് ഗിരീഷിന് കീഴിലാണ് പരിശീലനം. അക്കാദമിയില്‍ 11 അംഗങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.