ആലപ്പുഴ സി.പി.എമ്മിൽ അച്ചടക്ക നടപടി; സുധാകര​െൻറ വിശ്വസ്​തനെ തരംതാഴ്​ത്തി: മുൻ ഏരിയ സെക്രട്ടറിക്ക്​ സസ്​പെൻഷൻ

ആലപ്പുഴ: നൂറനാട്​ പടനിലം ഹയർസെക്കൻഡറി സ്​കൂൾ ക്രമക്കേടുമായി ബന്ധപ്പെട്ട്​ ആലപ്പുഴ സി.പി.എമ്മിൽ അച്ചടക്കനടപടി. മുൻമന്ത്രി ജി. സുധാകര​െൻറ വിശ്വസ്​തനും തിരുവിതാംകൂർ ദേവസ്വംബോർഡ്​ മുൻ അംഗവുമായ കെ. രാഘവനെയാണ്​ തരംതാഴ്​ത്തിയത്​.

രാഘവനെ ജില്ല സെക്രട്ടറിയേറ്റിൽനിന്ന്​ ജില്ല കമ്മിറ്റിയിലേക്കാണ്​ തരംതാഴ്​ത്തിയത്​. ചാരുംമൂട് മുൻ ഏരിയ സെക്രട്ടറിയും സ്കൂൾ മാനേജരുമായിരുന്ന മനോഹരനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. ഏരിയസെൻററിൽനിന്ന്​ ജി. രഘുവിനെയും തരംതാഴ്​ത്തി. ശനിയാഴ്​ച സി.പി.എം ജില്ലകമ്മിറ്റി ഓഫിസിൽ സംസ്ഥാനസെക്രട്ടറി എ. വിജരാഘവ​െൻറ സാന്നിധ്യത്തിൽ ചേർന്ന ജില്ല​ സെക്രട്ടറിയേറ്റിലും ജില്ലകമ്മിറ്റിയിലുമാണ്​​ നേതാക്കൾക്കെതിരായ നടപടി അംഗീകരിച്ചത്​.

വർഷങ്ങളായി സി.പി.എം ഭരിക്കുന്ന സ്​കൂളിലെ നിയമനുമായി ബന്ധപ്പെട്ട അഴിമതി കണ്ടെത്തിയ സാഹചര്യത്തിലാണ്​ നടപടി. ഇതേവിഷയത്തിൽ വർഷങ്ങൾക്ക്​ മുമ്പ്​ ഏരിയകമ്മിറ്റി സെ​ക്രട്ടറിയായിരുന്ന​ എൻ. രാമകൃഷ്​ണൻനായർക്കെതിരെയും സി.പി.എം നടപടിയെടുത്തിരുന്നു.

വർഷങ്ങൾക്കുമുമ്പ്​ ഏരിയകമ്മിറ്റി സെക്രട്ടയായിരുന്നു വർഷങ്ങൾക്ക്​ മുമ്പ്​ നടപടിയുണ്ടായിരുന്നു. സി.പി.എമ്മി​െൻറ മേ​ൽനോട്ടത്തിൽ നടത്തുന്ന സ്​കൂളി​ൽ 1.63 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ട ക്രമക്കേട്​ കണ്ടെത്തിയ അന്വേഷണ കമീഷൻ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലായിരുന്നു നടപടി.

കെ.എച്ച് ബാബുജാൻ, എ. മഹേന്ദ്രൻ എന്നിവരായിരുന്നു കമീഷൻ അംഗങ്ങൾ. സംഭവത്തിൽ അന്വേഷണം നേരത്തെ മന്ദഗതിയിലായിരുന്നുവെങ്കിലും ജി. സുധാകരനെതിരെ ആരോപണവും അന്വേഷണവും ഉയർന്നസാഹചര്യത്തിലാണ്​ സുധാകര​െൻറ വിശ്വസ്​തനെതിരെ നടപടി വേഗത്തിലാക്കിയതെന്നും പറയപ്പെടുന്നു.

Tags:    
News Summary - Disciplinary action in Alappuzha CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.