മുടങ്ങിയ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു മാർച്ച്‌ 15ന്‌ വിതരണം ആരംഭിക്കുമെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. മസ്‌റ്ററിങ്‌ നടത്തിയ എല്ലാവർക്കും തുക ലഭിക്കും.

ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയവർക്ക്‌ അതുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. ഏപ്രിൽ മുതൽ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടി ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

‘കേന്ദ സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത്‌ തുടരുകയാണ്‌. നികുതി വിഹിതവും മറ്റ്‌ വരുമാനങ്ങളും നിഷേധിച്ചും അർഹതപ്പെട്ട കടമെടുക്കാനുള്ള അനുവാദം തരാതെയും ഞെക്കിക്കൊല്ലാനാണ്‌ ശ്രമം. അതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയിൽ ഹർജി കൊടുത്തതിന്റെ പേരിൽ സാമ്പത്തിക വർഷാവസാനം എടുക്കാനാകുന്ന വായ്‌പയ്‌ക്കും കേന്ദ്രം തടസ്സമുണ്ടാക്കുന്ന സ്ഥിതിയുണ്ടായി.

എന്നിട്ടും ക്ഷേമ പെൻഷൻ അടക്കം ജനങ്ങൾക്ക്‌ ആശ്വാസകരമായ പ്രവർത്തനങ്ങളുമായാണ്‌ സംസ്ഥാനം മുന്നോട്ടുപോകുന്നത്‌. സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക്‌ അടിയന്തിര പ്രാധാന്യത്തിൽതന്നെ പരിഹാരം ഉണ്ടാക്കാനും അവരുടെ ആശ്വാസ പദ്ധതികൾ കൃത്യമായിതന്നെ നടപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌’ -മന്ത്രി കെ.എൻ. ബാലഗോപാൽ

Tags:    
News Summary - Disbursement of delayed welfare pension from Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.