‘താൽകാലിക നിയമനത്തിനും സ്ഥിര നിയമനത്തിനും ഒരേ മാനദണ്ഡമാണോ‍?’; ഡിജിറ്റൽ സർവകലാശാല താൽകാലിക വി.സി നിയമനത്തിൽ ഹൈകോടതി

കൊച്ചി: ഡിജിറ്റൽ സർവകലാശാല താൽകാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ ഗവർണർ നിയമിച്ചതിനെതിരായ സർക്കാറിന്‍റെ ഹരജി ഹൈകോടതി വിശദ വാദത്തിനായി 26ലേക്ക്​ മാറ്റി. സർക്കാറിന്‍റെ പട്ടിക ഒഴിവാക്കി ഡോ. സിസയെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന ഹരജിയാണ്​ ജസ്റ്റിസ്​ പി.​ ഗോപിനാഥ്​ പരിഗണിച്ചത്​.

സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട കേസിലെ ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരാണ് ഗവർണറുടെ നടപടിയെന്ന്​ ഹരജിയിൽ പറയുന്നു.

താൽകാലിക നിയമനത്തിനും സ്ഥിരനിയമനത്തിനും ഒരേ മാനദണ്ഡമാണോയെന്നും നിയമനത്തിൽ സർക്കാറിന്‍റെയും യു.ജി.സിയുടേയും പങ്ക്​ എന്താണെന്നും വാദത്തിനിടെ കോടതി ആരാഞ്ഞു. 

Tags:    
News Summary - Digital University interim VC: Government petition postponed for detailed argument

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.