തിരുവനന്തപുരം: കോവിഡ് മൂന്നാം ഘട്ടം പ്രതിരോധിക്കാൻ ഡിജിറ്റൽ പാസ് അടക്കം പുതിയ സാധ്യതകൾ തേടി കേരളം. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്ക് ഡിജിറ്റൽ പാസ് ആണ് ഇതിൽ പ്രധാനപ്പെട്ടത്. വിദേശത്തുനിന്നുൾപ്പെടെ കേരളത്തിലേക്കുള്ള യാത്ര തുടങ്ങു മ്പോൾ തന്നെ മൊബൈൽ ഫോൺ വഴി വിവരം രജിസ്റ്റർ ചെയ്യണം. തുടർന്ന്, ഒാൺലൈനായി പാസ് ലഭിക്കും. ഇത് യാത്രയിൽ ഉടനീളം ഉപയോഗിക്കാൻ കഴിയും. ഇൗ ഡിജിറ്റൽ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി കേരളത്തിലെത്തുന്നവരെ ഉടൻ നിരീക്ഷണത്തിലേക്ക് മാറ്റാൻ കഴിയുമെന്നാണ് സർക്കാറിെൻറ വിലയിരുത്തൽ.
കോവിഡ് പ്രതിരോധത്തിനും അടിയന്തര ഇടപെടലുകൾക്കും റേഷൻ കാർഡുടമകളുടെ ഡിജിറ്റൽ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ജിയോ മാപ്പും ഒാൺലൈൻ സംവിധാനവും തയാറാക്കുന്നുണ്ട്. വൈറസ് ബാധിതർ, സമ്പർക്ക വലയങ്ങളിലുള്ളവർ എന്നിവ മാപ്പിൽ അടയാളപ്പെടുത്തുകയും ഇത് കേന്ദ്രീകരിച്ച് സാേങ്കതിക സംവിധാനങ്ങളുടെ സഹായത്തോടെ പ്രതിരോധം ശക്തിപ്പെടുത്തുകയുമാണ് െഎ.ടി മിഷെൻറയും ആരോഗ്യ വകുപ്പിെൻറയും പ്രത്യേക ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.
ജനസംഖ്യയിൽ 90 ശതമാനത്തിെൻറയും ഡിജിറ്റൽ വിവരങ്ങൾ റേഷൻ ഡേറ്റാബേസിൽ ലഭ്യമാണ്. സംസ്ഥാനത്തെ റേഷൻ കടകളെല്ലാം തന്നെ ഡിജിറ്റൽ മാപ്പിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട്. ഇതോടൊപ്പം ഒാരോ റേഷൻ കടയിൽനിന്നും സാധനം വാങ്ങുന്ന കുടുംബങ്ങളുടെ വയസ്സ് അടക്കം വിശദാംശങ്ങൾ ഡേറ്റാ ശേഖരത്തിൽ സമാഹരിച്ചിട്ടുണ്ട്. കുട്ടികൾ, 60 വയസ്സിന് മുകളിലുള്ളവർ, സ്ത്രീകൾ, തുടങ്ങി സൂക്ഷ്മവിവരങ്ങൾ പോലും ഇതിൽ ലഭ്യമാണ്. വിശാലമായ ഇൗ വിവരശേഖരത്തിൽ നിന്ന് പേരും വയസ്സും ഒഴികെ മറ്റ് വിശദാംശങ്ങളെല്ലാം ഒഴിവാക്കിയാണ് കോവിഡ് പ്രതിരോധത്തിനുള്ള ജിയോ മാപ്പിങ്ങിനായി ഉപയോഗപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.