ജീവിതത്തിലെ ഏക സമ്പാദ്യമായ 50 ലക്ഷം രൂപ ഡിജിറ്റൽ അറസ്റ്റിൽ നഷ്ടമായി; വൃദ്ധദമ്പതികൾ ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റിൽ ജീവിതത്തിലെ ഏക സമ്പാദ്യമായ 50 ലക്ഷം രൂപ നഷ്ടമായതിനെ തുടർന്ന് കർണാടകയിൽ വയോധിക ദമ്പതികൾ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഡിജിറ്റൽ അറസ്റ്റിൽ പണം നഷ്ടമായതും ഇതേ തുടർന്നുള്ള ഭയവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.

ബെൽഗാവി ജില്ലയിലെ ഖാൻപൂർ താലുക്കി​ലെ ബീദി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഡിയാഗോ സാന്തൻ നസ്റേത്ത് എന്ന 82കാരനും അദ്ദേഹത്തിന്റെ ഭാര്യ ഫാൽവീന(70)യുമാണ് മരിച്ചത്.

മറ്റുള്ളവരുടെ ദയയിൽ ജീവിക്കാൻ താൽപര്യമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ഇരുവരും കുറിപ്പിൽ വ്യക്തമാക്കിയത്. ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് 50 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ എത്രപണം തട്ടിപ്പുകാരുടെ കൈയിലെത്തിയത് സംബന്ധിച്ച് പരിശോധന തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

അണ്ടർ ഗ്രൗണ്ടിലെ വാട്ടർ ടാങ്കിൽ രക്തത്തിൽ കുളിച്ചനിലയിലാണ് ഡിയാഗോയുടെ മൃതദേഹം കണ്ടെത്തിയത്. ഉറക്കഗുളിക കഴിച്ചാണ് ഫാൽവീനയുടെ മരണമെന്നാണ് സംശയം. ഫാൽവീനയുടെ മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സുമിത് ബിരയെന്നയാൾ തന്നെ വിളിച് ടെലികോം ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനാണെന്നും അറിയിച്ചു. തുടർന്ന് ഇയാൾ അനിൽ യാദവ് എന്നയാൾക്ക് ഫോൺ കൈമാറി. തന്റെ ഫോണിൽ നിന്ന് നിയമവിരുദ്ധമായ പരസ്യങ്ങൾ പ്രചരിച്ചുവെന്ന യാദവ് പറഞ്ഞു. ഇതിന്റെ പ്രത്യാഘാത​ങ്ങളെ കുറിച്ചും അനിൽയാദവ് സംസാരിച്ചു . ആരുടേയും ഔദാര്യത്തിൽ ജീവിക്കാൻ ആഗ്രഹമില്ലാത്തതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്ന് രണ്ട് പേജുള്ള ആത്മഹത്യ കുറിപ്പിൽ വൃദ്ധദമ്പതികൾ പറയുന്നു.

ഫോൺ ചെയ്തവർ ത​ന്റെ സ്വത്തുക്കളുടെ അവകാശം ചോദിച്ചുവെന്നും ഓരോന്ന് കഴിയുമ്പോഴും പുതിയ ഡിമാൻഡ് മുന്നോട്ടുവെച്ചുവെന്നും വൃദ്ധദമ്പതികൾ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കുന്നു. തങ്ങളെ സഹായിക്കാൻ ആരുമില്ലെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും ദമ്പതികൾ വ്യക്തമാക്കി.

Tags:    
News Summary - Digital arrest claims elderly couple's lives in Belagavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.