തിരുവനന്തപുരം: നിറംമങ്ങിയ വസ്ത്രങ്ങളിലും മുഷിഞ്ഞകോലത്തിലും തീന്മേശകൾക്ക് നടുവിൽ വിയർപ്പൊഴുക്കി ഒാടിനടന്ന ഇതരസംസ്ഥാന തൊഴിലാളിയായ ഇരുപതുകാരൻ സിനിമ സ്റ്റൈലിൽ ആഡംബര കാറുകളിൽ വലിയൊരുസംഘത്തിെൻറ അകമ്പടിയിൽ കടന്നുവന്നതുകണ്ട് െഞട്ടിയിരിക്കുകയാണ് തൊഴിലുടമയും സഹതൊഴിലാളികളും.
ഒരാഴ്ചയോളം തങ്ങളുടെ ഹോട്ടലിലെ ഭക്ഷണാവശിഷ്ടങ്ങൾ തുടച്ചുവൃത്തിയാക്കിയത് സൂററ്റിലെ കോടീശ്വരനായിരുെന്നന്നത് ഇപ്പോഴും വിശ്വസിക്കാനാവാതെ നിൽക്കുകയാണ് അവർ. കടുത്ത ദാരിദ്ര്യംമൂലം വീട്ടിലുള്ളവർ പട്ടിണിയിലാണെന്നും എന്തെങ്കിലും ജോലിതരണെമന്നും പറഞ്ഞാണ് രണ്ടാഴ്ച മുമ്പ് സൂററ്റുകാരനായ ധ്രുവ് ആയുർവേദ കോളജിന് സമീപത്തെ സ്ട്രീറ്റ് റസ്റ്റാറൻറിലെത്തിയത്. ഇതിന് മുമ്പ് മറ്റുപലയിടത്തും ജോലിതേടിയെങ്കിലും മലയാളം അറിയാത്തതിനാൽ ജോലികിട്ടിയില്ല. േജാലിതേടി തുടർച്ചയായ ദിവസങ്ങൾ ധ്രുവ് ‘സ്ട്രീറ്റി’ലെത്തി, ഒാരോദിവസവും മണിക്കൂറോളം ജോലിക്കായി കാത്തിരുന്നു.
ഒടുവിൽ ദൈന്യതകണ്ട് മനസ്സലിഞ്ഞ റസ്റ്റാറൻറ് ഉടമ അൽ അമീൻ േജാലിക്ക് നിർത്തുകയായിരുന്നു. തീന്മേശകൾ വൃത്തിയാക്കലും ഭക്ഷണവിതരണവും നടത്തുന്നതിന് ദിവസക്കൂലി 200 രൂപയും നിശ്ചയിച്ചു. അമ്മൂമ്മക്ക് സുഖമില്ലെന്ന് പറഞ്ഞ് നാട്ടിലേക്ക് മടങ്ങി. പിന്നീട് ഒരു വിവരവുമില്ലായിരുന്നു. തന്ന ഫോൺ നമ്പറുകളിൽ വിളിെച്ചങ്കിലും കിട്ടിയില്ല. അങ്ങെനയിരിക്കുേമ്പാഴാണ് വ്യാഴാഴ്ച ധ്രുവ് സഹജീവനക്കാർക്കെല്ലാം വിലകൂടിയ പേനയും വാച്ചും പണവും സമ്മാനങ്ങളുമായി തിരിെകവന്നത്.
ഗുജറാത്തിലെ വമ്പൻ രത്നവ്യാപാര ഗ്രൂപ്പിെൻറ ഉടമകളിലൊരാളായ ധ്രുവൽ ഡോക്ലിയയാണ് തങ്ങളോടൊപ്പം പണിയെടുത്ത ധ്രുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് സഹപ്രവർത്തകർ പറയുന്നു. വ്യാഴാഴ്ച രാവിലെ ബിസിനസ് കാര്യം സംസാരിക്കാൻ അൽ അമീനോട് ഒരുസംഘം സമയം ചോദിച്ചിരുന്നു. ഉച്ചക്ക് സമയവും നൽകി. കേരളത്തിന് പുറത്തുള്ള ഏതോ ബിസിനസ് ഗ്രൂപ്പാണെന്നാണ് കരുതിയത്. സംഘത്തിലെ പ്രധാനിയെ കണ്ടപ്പോൾ അമ്പരന്നു. 18 വയസ്സ് കഴിയുന്നതോടെ സമൂഹത്തിെൻറ താഴേത്തട്ടിലെ ജീവിതസാഹചര്യങ്ങൾ പഠിക്കാനയക്കുന്ന പതിവ് ധ്രുവിെൻറ കുടുംബത്തിലുണ്ട്. കുടുംബത്തിലെ കാരണവന്മാരാണ് ഇൗ രഹസ്യദൗത്യം ഏൽപിക്കുന്നത്.
ചെറിയ തുക നൽകും. ജോലി സ്വയംകണ്ടെത്തണം. ഇത് പ്രകാരം രണ്ടാഴ്ച മുമ്പാണ് ഇംഗ്ലണ്ടിൽ എം.ബി.എ ചെയ്യുന്ന ദ്രുവ് തലസ്ഥാനത്തെത്തുന്നത്. ഇടവേളകളിൽ ഒപ്പംകൂടി പാത്രം കഴുകാൻ തന്നെ സഹായിച്ച മറ്റൊരു ഇതര സംസ്ഥാനക്കാരന് ഒന്നരലക്ഷം വിലവരുന്ന ഡയമണ്ട് പാക്കറ്റും ധ്രുവ് സമ്മാനിച്ചു. അപൂർവദൗത്യം കിട്ടിയ കുടുംബത്തിലെ മറ്റ് രണ്ട് ചെറുപ്പക്കാർ വിശാഖപട്ടണത്തും ചെന്നൈയിലും ‘േജാലി’യെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.