ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ രാജിവക്കണം -രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ്​ അഭിഭാഷകൻ വിരുദ്ധ നിലപാട്​ സ്വീകരിച്ചത്​ അറിഞ ്ഞില്ലെന്ന ബോർഡ്​ പ്രസിഡൻറ് എ. പത്മകുമാറി​​​െൻറ പ്രസ്​താവന ഞെട്ടിക്കുന്നതാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ് ​ ചെന്നിത്തല. അഭിഭാഷകൻ എങ്ങനെയാണ് ബോർഡിന് വേണ്ടി വാദിച്ചതെന്ന് അന്വേഷിക്കണമെന്നും ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ രാജിവക്കണമെന്നും ചെന്നിത്തല ആവശ്യ​പ്പെട്ടു.

ശബരിമലയിൽ യുവതി പ്രവേശനം പാടില്ലെന്നായിരുന്നു മുമ്പ് ദേവസ്വം ബോർഡ് വാദിച്ചിരുന്നത്. അതിന് കടകവിരുദ്ധമായ നിലപാടാണ് ബോർഡി​​​െൻറ അഭിഭാഷകൻ കോടതിയിൽ സ്വീകരിച്ചത്. ദേവസ്വം ബോർഡി​​​െൻറ നിലപാട്​ മാറ്റത്തിൽ ഗൂഢാലോചനയുണ്ട്​. ആരാണ് ബോർഡി​​​െൻറ നയം തീരുമാനിച്ചതെന്നും ചെന്നിത്തല ചോദിച്ചു.

സാവകാശ ഹരജിയെ കുറിച്ച് ദേവസ്വം ബോർഡ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞില്ല. ദേവസ്വം ബോർഡ് പ്രസിഡൻറിന് ഇനി അധികാരത്തിൽ തുടരാൻ അർഹതയില്ല. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നിലപാട് വ്യക്തമാക്കണം. ലോക കേരള സഭ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി​. ലോക കേരളസഭയിൽ യു.ഡി.എഫ് പങ്കെടുക്കും. ചെന്നിത്തലക്ക് പകരം കെ.സി ജോസഫ് ആകും പങ്കെടുക്കുക. യു.ഡി.എഫ് ചൊവ്വാഴ്​ച യോഗം ചേരും.

Tags:    
News Summary - dewaswom board president should resign said ramesh chennithala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.