സാവകാശ ഹരജിയെ കുറിച്ച്​ ചർച്ച ചെയ്​തിട്ടില്ലെന്ന്​ എ.പത്​മകുമാർ

തിരുവനന്തപുരം:ശബരിമല സ്​ത്രീപ്രവേശന വിധിക്കെതിരായി സാവകാശ ഹരജി സമർപ്പിക്കുന്നതിനെ കുറിച്ച്​ ചർച്ച ചെയ്​തിട്ടില്ലെന്ന് ദേവസ്വം ബോർഡ്​​ പ്രസിഡൻറ്​ എ.പത്​മകുമാർ. സർവകക്ഷി യോഗത്തിന്​ ശേഷമാവും ശബരിമലയിലെ തുടർ നടപടികളെ കുറിച്ച്​ ദേവസ്വം ബോർഡ്​ കൂടുതൽ ചർച്ചകൾ നടത്തുക. ദേവസ്വം ബോർഡി​​​െൻറ കാര്യങ്ങൾ പറയാൻ കമീഷണറെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും പത്​മകുമാർ വ്യക്​തമാക്കി.

ശബരിമല സ്​ത്രീ പ്രവേശന വിഷയത്തിൽ വിധി നടപ്പാക്കാൻ സാവകാശം തേടി ദേവസ്വം ബോർഡ്​ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു​. സാവകാശ ഹരജി സമർപ്പിക്കാനുള്ള നിയമസാധുത ദേവസ്വം ബോർഡ്​ തേടിയെന്നായിരുന്നു വാർത്തകൾ. ദേവസ്വം കമീഷണറാണ്​ ഇതുസംബന്ധിച്ച സൂചന നൽകിയത്​.

ഇത്തരമൊരു ഹരജിയുമായി സർക്കാർ മുന്നോട്ട്​ പോയാൽ കോടതിയിൽ നിന്ന്​ തിരിച്ചടിയുണ്ടാകുമെന്ന്​ ഭയക്കുന്നുണ്ട്​. ഇൗയൊരു സാഹചര്യത്തിൽ ദേവസ്വം ബോർഡിനെ കൊണ്ട്​ ഹരജി കൊടുപ്പിക്കാനാണ്​ നീക്കം നടക്കുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു​.

Tags:    
News Summary - Dewasom board petition Sabarimala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.