ത​ളി​പ്പ​റ​മ്പ് ബ​ക്ക​ള​ത്ത് ദേ​ശീ​യ​പാ​ത ആ​റു​വ​രി​യാ​ക്കു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു

ദേശീയപാത 66ന്‍റെ വികസനം 2025ഓടെ പൂര്‍ത്തിയാകും -മന്ത്രി

തിരുവനന്തപുരം: കോവിഡ് പോലുള്ള മഹാമാരികളോ മറ്റു തടസ്സങ്ങളോ ഇല്ലെങ്കിൽ 2025ഓടെ കേരളത്തില്‍ ദേശീയപാത 66 വികസനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എ.കെ.എം. അഷറഫിന്‍റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മറുപടി നല്‍കി.

15 റീച്ചുകളില്‍ പ്രവൃത്തി പൂർണാര്‍ഥത്തില്‍ പുരോഗമിക്കുന്നു. ഏറ്റെടുക്കേണ്ട 1079.06 ഹെക്ടര്‍ ഭൂമിയില്‍ 1062.96 ഹെക്ടര്‍ ഏറ്റെടുത്തുകഴിഞ്ഞു. രാജ്യത്ത് മറ്റെവിടെയും ഇല്ലാത്ത വിധം സ്ഥലമേറ്റെടുക്കലിന്‍റെ 25 ശതമാനം സംസ്ഥാനമാണ് വഹിക്കുന്നത്. ഇതിനായി 5580 കോടി രൂപ കേരളം ഇതിനോടകം നല്‍കിക്കഴിഞ്ഞു.

സംസ്ഥാനത്തെ ദേശീയപാതവികസനം സാധ്യമാക്കുകയെന്നത് എൽ.ഡി.എഫ് സര്‍ക്കാറിന്‍റെ പ്രഖ്യാപിത നയമാണ്. 2021ലെ കണക്കനുസരിച്ച് കേരളത്തില്‍ ആയിരത്തില്‍ 445 പേർക്ക് വാഹനമുണ്ട്. ദേശീയ തലത്തെക്കാൾ ഉയർന്ന വാഹനസാന്ദ്രതാനിരക്കാണിത്. കേരളത്തിന്‍റെ ജനസാന്ദ്രത ദേശീയ ശരാശരിയെക്കാള്‍ അധികമാണ്.

അതിനാൽ വാഹനപ്പെരുപ്പത്തിന് അനുസരിച്ച് റോഡുകളുടെ വികസനത്തിന് ചില പരിമിതികളുണ്ട്. ഈ പരിമിതികള്‍ക്ക് അകത്തു നിന്നുകൊണ്ട് റോഡുകള്‍ വികസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Development of National Highway 66 will be completed by 2025 - Minister PA mohammed riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.