തൃശൂർ: തെച്ചിക്കോട്ട്കാവ് രാമചന്ദ്രെൻറ നിരോധനം പിൻവലിച്ചിെല്ലങ്കിൽ തൃശൂർ പ ൂരത്തിനും സംസ്ഥാനത്തെ മറ്റ് ആഘോഷങ്ങൾക്കും ആനകളെ നൽകില്ലെന്ന് പ്രഖ്യാപിച്ച ആന ഉടമകളുമായി ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ വ്യാഴാഴ്ച തിരുവനന്തപുരത്ത് ചർച്ച നടത്തും. മന്ത്രി വി.എസ്. സുനിൽകുമാർ മാധ്യമ പ്രവർത്തകരെ അറിയിച്ചതാണിത്. ദേവ സ്വം മന്ത്രി ആവശ്യപ്പെട്ടാൽ താനും ചർച്ചയിൽ പങ്കെടുക്കുമെന്ന് സുനിൽകുമാർ പറഞ്ഞു.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരത്തിന് മുന്നോടിയായ ചടങ്ങിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് മേയ് 10ന് െഹെകോടതി പരിഗണിക്കാനിരിക്കേ പൂരത്തെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം കേരള എലിഫൻറ് ഓണേഴ്സ് ഫെഡറേഷൻ പിൻവലിക്കണമെന്ന് സുനിൽകുമാർ ആവശ്യപ്പെട്ടു. തെച്ചിക്കോട്ട്കാവ് രാമചന്ദ്രെൻറ വിഷയം പൂരവുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. അത് വേറെയാണ്. പൂരത്തലേന്ന് തെക്കേഗോപുരനട വഴി നെയ്തലക്കാവ് എഴുന്നള്ളിപ്പ് ഇറങ്ങി വരുന്ന ചടങ്ങിന് നെയ്തലക്കാവ് കമ്മിറ്റിയാണ് രാമചന്ദ്രനെ ഏൽപ്പിച്ചത്. പൂരത്തിെൻറ മറ്റ് പ്രധാന ചടങ്ങുകളിൽ ഈ ആനയെ പങ്കെടുപ്പിക്കുന്നില്ല. ഈ ആനക്ക് ആരും നിരോധനം ഏർപ്പെടുത്തിയിട്ടില്ല. ഇതിന് ചില പ്രശ്നങ്ങളുണ്ടെന്നും എഴുന്നള്ളിപ്പിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചിട്ടുണ്ട്. ഇതും നിരോധനവും രണ്ടാണ്.
ആനക്ക് നിരോധനം ഏർപ്പെടുത്തണമെങ്കിൽ അത് ചെയ്യേണ്ടത് ജില്ല മോണിറ്ററിങ് കമ്മിറ്റിയാണ്. കോടതി നിർദേശം നടപ്പാക്കാൻ മോണിറ്ററിങ് കമ്മിറ്റിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ കമ്മിറ്റിയുടെ തീരുമാനത്തിൻമേൽ ഉടമകൾക്ക് അപ്പീൽ നൽകാം. അല്ലെങ്കിൽ കോടതിയെ സമീപിക്കാം. പൂരത്തെ പ്രതിസന്ധിയിലാക്കാനോ അട്ടിമിറിക്കാനോ സർക്കാറിന് ഉദ്ദേശ്യമില്ല. ആചാരപ്രകാരം ഭംഗിയാക്കാനാണ് ശ്രമിക്കുന്നത്. പൂരം ഭംഗിയാക്കാൻ ആന ഉടമകൾക്ക് ഉത്തരവാദിത്തമുണ്ട്. അവരുമായി ഏറ്റുമുട്ടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല -മന്ത്രി സുനിൽകുമാർ പറഞ്ഞു.
ഇതിനിടെ അദ്ദേഹം പാറമേക്കാവ്, തിരുവമ്പാടി, ഗുരുവായൂർ ദേവസ്വം ഭാരവാഹികളുമായി പ്രശ്നം ചർച്ച ചെയ്തു. ആനകളെ നൽകില്ലെന്ന തീരുമാനം പിൻവലിക്കണമെന്ന് ആന ഉടമകളോടും പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്ന് സർക്കാറിനോടും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.