ഗുർമീതിന്റെ സ്ഥലം പിടിച്ചടക്കാൻ വന്ന സി.പി.ഐ(എം.എൽ) പ്രവർത്തകരെ തടഞ്ഞു

വൈത്തിരി: ജയിലിലടക്കപ്പെട്ട ആൾദൈവം  ഗുർമീത് റാം റഹീമിന്റെ വയനാട്ടിലെ വൈത്തിരിയിലുള്ള 40 ഏക്കർ സ്ഥലം പിടിച്ചെടുത്തു പാവപ്പെട്ടവർക്ക് പതിച്ചുകൊടുക്കുമെന്ന പ്രഖ്യാപനവുമായി സ്ഥലത്തേക്ക് മാർച്ചു നടത്തിയ സി.പി.ഐ (എം.എൽ) പ്രവർത്തകരെ പോലീസ് തടഞ്ഞു. സ്ത്രീകളടക്കം മുപ്പതിലധികം വരുന്ന പ്രവർത്തകരെ സ്വാമിയുടെ സ്ഥലം പ്രവേശന സ്ഥലത്തുവെച്ചാണ് പോലീസ് തടഞ്ഞത്.  

സ്ഥലത്തേക്കുള്ള പ്രവേശനം തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ യോഗം ചേരുകയും മുദ്രാവാക്യം വിളിച്ചു പിരിഞ്ഞുപോകുകയും ചെയ്തു.  വൈത്തിരി സിഐ അബ്ദുൽ ഷെരീഫ്, എസ്ഐമാരായ  രാധാകൃഷ്ണൻ,  അഷ്‌റഫ്, റഫീഖ്, പടിഞ്ഞാറത്തറ എസ്ഐ കെ.പി ബേബി എന്നിവരുടെ നേതൃത്വത്തിൽ വൻപൊലീസ് സ്ഥലത്തുണ്ടായിരുന്നു.

Tags:    
News Summary - Dera chief 40-acre plot in Wayanad issue- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.