തെരഞ്ഞെടുപ്പിൽ കോവിഡ്​ ലീഡ്​ ചെയ്യുമോ? പ്രതിദിന പരിശോധന 75,000 ആയി വർധിപ്പിക്കാൻ ആരോഗ്യ വകുപ്പ്​

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ആ​ര​വ​മ​ട​ങ്ങു​േ​മ്പാ​ൾ കോ​വി​ഡ്​ ലീ​ഡ്​ ചെ​യ്യു​മോ എന്ന ​ആ​ശ​ങ്ക​യി​ലാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്. ല​ക്ഷ​ണ​ങ്ങ​ൾ അ​ങ്ങ​​നെ​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​യു​ന്ന​തോ​ടെ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്ന വി​വി​ധ കേ​ന്ദ്ര​ങ്ങ​ളു​ടെ മു​ന്ന​റി​യി​പ്പ്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ട്ടു​ണ്ട്. അ​തി​നാ​ൽ ​തെ​ര​ഞ്ഞെ​ടു​പ്പാ​ന​ന്ത​ര കോ​വി​ഡി​നെ എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്ന​തി​ൽ വ്യ​ക്​​ത​മാ​യ ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യാ​ണ്​ വ​ക​ു​പ്പ്​ അ​ധി​കൃ​ത​ർ. പ്ര​തി​ദി​ന പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്കു​ന്ന​ത​ട​ക്കം ആ​ലോ​ചി​ക്ക​ണ​മെ​ന്ന്​ വി​ദ​ഗ്​​ധ സ​മി​തി​യും കേ​ന്ദ്ര​വും സം​സ്​​ഥാ​ന​ത്തി​ന്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ൽ കാ​ര്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ശേ​ഷം ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​കു​ക​യാ​ണ്. ബി​ഹാ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ പ​ല​രും കേ​ര​ള​ത്തി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നൊ​ന്നു​മി​ല്ലെ​ന്ന്​ വാ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യം വ്യ​ത്യ​സ്​​ത​മാ​ണെ​ന്ന​ത്​ രോ​ഗ​വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചേ​ക്കാം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം.

നി​ല​വി​ൽ പ്ര​തി​ദി​നം 55,000 മു​ൽ 60,000 വ​രെ​യാ​ണ്​ പ​രി​ശോ​ധ​ന. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ശേ​ഷം ഇ​ത്​ 75,000 ആ​യി വ​ർ​ധി​പ്പി​ക്കും. പ്ര​തി​ദി​ന പ​രി​ശോ​ധ​ന ഒ​രു ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്ന്​ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്​​ധ സ​മി​തി ഒ​ക്​​ടോ​ബ​റി​ൽ ശി​പാ​ർ​ശ ചെ​യ്​​തി​രു​ന്നു. പോ​ളി​ങ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും വോ​​ട്ടെ​ണ്ണ​ൽ ദി​വ​സ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​തും കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ക​രു​തു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ര​മാ​വ​ധി നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യം ഉ​റ​പ്പാ​ക്കാ​നും പ്ര​തി​രോ​ധം ശ​ക്​​തി​പ്പെ​ടു​ത്താ​നു​മാ​ണ്​ പ​രി​ശോ​ധ​ന​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന കൂ​ട്ടു​േ​മ്പാ​ൾ ആ​ശു​പ​ത്രി​ക​ളി​ലും ലാ​ബു​ക​ളി​ലും ഇ​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും വ​ർ​ധി​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ളും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.