മാനന്തവാടി: ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആദിവാസി യുവതി ഓട്ടോറിക്ഷ യിൽ പ്രസവിച്ചു. എടവക രണ്ടേനാല് ചെറുവയല്‍ കോളനിയിലെ സുരേഷിെൻറ ഭാര്യ സരിത (33) ആണ് ഓ ട്ടോറിക്ഷയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
സരിത താമസിക്കുന്ന പടിഞ്ഞാറത്തറ കാ വര കോളനിയില്‍നിന്ന് ഓട്ടോറിക്ഷയില്‍ മക്കിയാടുള്ള അമ്മയെ കൂട്ടാൻ സരിതയും സുരേഷും പോകെവ എട്ടേനാലില്‍ എത്തിയപ്പോൾ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ പടിഞ്ഞാറത്തറ സ്വദേശി സനോജ് തേറ്റമല വഴി ജില്ല ആശുപത്രിയിലേക്ക് വാഹനം തിരിച്ചു. എന്നാൽ, തേറ്റമലക്കുസമീപം വെച്ച് സരിത ഓട്ടോയില്‍ പ്രസവിച്ചു.
ഉടൻ സനോജ് വെള്ളമുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് അമ്മയെയും കുഞ്ഞിനെയും എത്തിച്ചു. ഡോക്ടര്‍മാരും നഴ്സുമാരും ഇരുവര്‍ക്കും പ്രാഥമിക ചികിത്സ നല്‍കുകയും നഴ്സിനൊപ്പം ആംബുലന്‍സില്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സനോജിനൊപ്പം സമീപത്തെ വീട്ടുകാരനും മാനന്തവാടി ജില്ല ആശുപത്രി എച്ച്.എം.സി അംഗവുമായ കേളോത്ത് അബ്ദുല്ലയുടെ ഭാര്യ സുമയ്യയും നിർണായക സമയത്ത് അമ്മയുടെയും കുഞ്ഞിെൻറയും രക്ഷക്കെത്തി. ഇരുവരും ആശുപത്രിയിൽ സുഖമായിക്കഴിയുന്നു.
പ്രതിസന്ധിഘട്ടത്തില്‍ കൂടെനിന്ന് സഹായിക്കുകയും ഓട്ടോക്കൂലി വാങ്ങാതെ തങ്ങള്‍ക്ക് പണം നല്കാന് മുതിരുകയുംചെയ്ത സനോജിനോട് നന്ദി പറയുകയാണ് സുരേഷ്. ഓട്ടോറിക്ഷയില്‍ ജനിച്ച കുഞ്ഞിന് ഓട്ടോറിക്ഷയുടെ പേരായ ‘പൊന്മണി’ എന്ന് പേരിടുമെന്നും സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.