കൊച്ചി മെട്രൊ ഉദ്ഘാടനം ഏപ്രിലിൽ

തി​രു​വ​ന​ന്ത​പു​രം:  കൊ​ച്ചി മെ​ട്രോ ​െറ​യി​ൽ​വേ​യു​ടെ ആ​ദ്യ​ഘ​ട്ട ഉ​ദ്ഘാ​ട​നം ഏ​പ്രി​ലി​ൽ.  സു​ര​ക്ഷാ ക​മീ​ഷ​​െൻറ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മാ​കും തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ക. ആ​ലു​വ മു​ത​ൽ പാ​ലാ​രി​വ​ട്ടം വ​രെ 13 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ്​ ആ​ദ്യം വ​ണ്ടി ഒാ​ടു​ക.  ഇ​തി​നു സ​ർ​ക്കാ​ർ അ​നു​വാ​ദം ന​ൽ​കി​യെ​ന്നും ഉ​ദ്ഘാ​ട​നം സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വ​ങ്ങ​ളെ​ല്ലാം മാ​റി​യെ​ന്നും കെ.​എം.​ആ​ർ.​സി മു​ഖ്യ​ഉ​പ​ദേ​ഷ്​​ടാ​വ്​ ഇ. ​ശ്രീ​ധ​ര​ൻ അ​റി​യി​ച്ചു.  ആ​ലു​വ മു​ത​ൽ മ​ഹാ​രാ​ജാ​സ് കോ​ള​ജ് വ​രെ വേ​ണ​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​റി​​െൻറ നി​ല​പാ​ട്.  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ശ്രീ​ധ​ര​ൻ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ആ​ദ്യം പാ​ലാ​രി​വ​ട്ടം വ​രെ​യെ​ന്ന തീ​രു​മാ​ന​മു​ണ്ടാ​യ​ത്​. 

സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി മെ​ട്രോ റെ​യി​ൽ​വേ സു​ര​ക്ഷാ ക​മീ​ഷ​ന് ഇ​തു സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ കൈ​മാ​റി​യി​ട്ടു​ണ്ട്​. ഏ​പ്രി​ൽ ആ​ദ്യ​വാ​ര​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന​ക്ക്​ ക​മീ​ഷ​ൻ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്​. മ​റ്റു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. പാ​ലാ​രി​വ​ട്ടം വ​രെ​യു​ള്ള പാ​ത​കൊ​ണ്ടു കാ​ര്യ​മാ​യ പ്ര​യോ​ജ​ന​മി​ല്ലെ​ന്നും മ​ഹാ​രാ​ജാ​സ് കോ​ള​ജ് വ​രെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം സ​ർ​വി​സ്​ തു​ട​ങ്ങി​യാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടാ​ണ്​ സ​ർ​ക്കാ​റി​നു​ണ്ടാ​യി​രു​ന്ന​ത്​. ഇ​തി​നെ​ത്തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​നം സം​ബ​ന്ധി​ച്ച്​ അ​നി​ശ്ചി​ത​ത്വ​വും നി​ല​നി​ന്നി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ​ശ്രീ​ധ​ര​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്​. 


 

ആ​ലു​വ മു​ത​ൽ പാ​ലാ​രി​വ​ട്ടം വ​രെ 13 കി​ലോ​മീ​റ്റ​റി​ലെ സ്​​റ്റേ​ഷ​നു​ക​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കി സ​ർ​വി​സ് തു​ട​ങ്ങാ​നാ​യി​രു​ന്നു ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ കെ.​എം.​ആ​ർ.​എ​ല്ലി​നു ന​ൽ​കി​യി​രു​ന്ന നി​ർ​ദേ​ശം. മ​ഹാ​രാ​ജാ​സ് ഗ്രൗ​ണ്ട് ജ​ങ്​​ഷ​ൻ വ​രെ​യാ​ണ് ഇ​പ്പോ​ൾ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. ഇ​തി​നു ശേ​ഷ​മു​ള്ള ഭാ​ഗ​ത്തെ ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തേ​യു​ള്ളൂ. വൈ​റ്റി​ല വ​രെ​യാ​ണ്​ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.  പാ​ലാ​രി​വ​ട്ടം വ​രെ​യു​ള്ള സ്​​റ്റേ​ഷ​നു​ക​ളു​ടെ​യും പാ​ർ​ക്കി​ങ് സ്​​ഥ​ല​ത്തി​​െൻറ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഇൗ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഇ​വ പൂ​ർ​ത്തീ​ക​രി​ച്ചു കൈ​മാ​റു​ം.


​െമട്രോറെയിൽ: സ്​ഥലമേറ്റെടുപ്പിന്​ മുഖ്യമന്ത്രി കലക്​ടറെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: കൊച്ചി ജവഹര്‍ലാല്‍ നെഹ്​റു അന്താരാഷ്​ട്ര സ്​​റ്റേഡിയം മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ രണ്ടാം ഘട്ട മെട്രോ ​െറയിലി​​െൻറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിൽ  സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എറണാകുളം കലക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. മെട്രോറെയിൽ ഉദ്​ഘാടനം അടക്കം ചർച്ച ചെയ്യാൻ മുഖ്യമ​ന്ത്രി പിണറായി വിജയ​​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ തീരുമാനം​. 

വാട്ടര്‍ മെട്രോക്കുവേണ്ടി 78 ബോട്ടുകള്‍ വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടെന്ന്​ മെട്രോ അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കൊച്ചി മെട്രോ ​െറയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നഗരത്തില്‍ ഗതാഗതത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യമുണ്ടാകുമെന്നും ഇതു നേരിടാന്‍  സ്‌പെഷൽ പൊലീസ് അടക്കം ക്രമീകരണമേർപ്പെടുത്തണമെന്നും മെട്രോ ​െറയില്‍ അധികൃതര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.  ഇക്കാര്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. 
മെട്രോറെയില്‍ യാത്രക്കുവേണ്ട കുറഞ്ഞ ചാര്‍ജ് ഒരാള്‍ക്ക് 10രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.  ഇക്കാര്യം സര്‍ക്കാറി​​െൻറ അംഗീകാരത്തിന്​സമര്‍പ്പിച്ചിരിക്കുകയാണ്. പാലാരിവട്ടത്ത് വൈദ്യുതി ബോര്‍ഡി​​െൻറ ഉടമസ്ഥതയിലുള്ള 0.59 ഏക്കര്‍ ഭൂമി വാഹന പാര്‍ക്കിങ്ങിനായി ഉപയോഗപ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. 404 കുടുംബശ്രീ അംഗങ്ങളെ വിവിധ തസ്തികകളില്‍ നിയമിക്കും. ഇന്ത്യയിലെ മറ്റു മെട്രോ പദ്ധതികളെല്ലാം പ്രാരംഭ ഘട്ടത്തില്‍ 10 കി. മീറ്ററും അതിനു താഴെയും ദൈര്‍ഘ്യമുള്ളവയായിരുന്നു. കൊച്ചി മെട്രോക്ക്​ തുടക്കത്തില്‍ 13.26 കി.മീറ്റര്‍ ദൈര്‍ഘ്യമുണ്ട്. അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതി ആരംഭിക്കുന്നത്. 

കൊച്ചി മെട്രോറെയില്‍ മുഖ്യഉപദേഷ്​ടാവ് ഇ. ശ്രീധരന്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി (മുഖ്യമന്ത്രി) എം. ശിവശങ്കര്‍, ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, എറണാകുളം കലക്ടര്‍ എ.വൈ. സഫറുല്ല, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 


 

 

Tags:    
News Summary - delhi metro rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.