കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്ക് തോല്‍വി

കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്ക് തോല്‍വി. തളിപ്പറമ്പ് നഗരസഭയിലെ മുപ്പതാം വാര്‍ഡ് ആണ് കീഴാറ്റൂര്‍. കീഴാറ്റൂര്‍ സമര നായകന്‍ സുരേഷ് കീഴാറ്റൂരിന്‍റെ ഭാര്യ പി. ലതയായിരുന്നു ഇവിടെ വയല്‍ക്കിളി സ്ഥാനാര്‍ത്ഥി.

കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി വയല്‍ നികത്തുന്നതിനെതിരെ പ്രതിഷേധവുമായാണ് വയല്‍ക്കിളികള്‍ മുന്നോട്ടു വന്നത്. വയൽക്കിളി സ്ഥാനാർഥിക്ക് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിയും ഇവിടെ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. 

Tags:    
News Summary - Defeat for vayalkkilikal in kezhattur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.