അരുൺ വിദ്യാധർ

ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി; സുഹൃത്തിനെതിരെ ആത്മഹത്യ പ്രേരണക്ക് കേസ്

കോട്ടയം: ഫേസ്ബുക്കിൽ ചിത്രങ്ങളിട്ട് അപകീർത്തിപ്പെടുത്തിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കടുത്തുരുത്തി കോതനല്ലൂർ സ്വദേശി ആതിരയാണ് മരിച്ചത്. സുഹൃത്ത് അരുൺ വിദ്യാധറിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണക്ക് കേസെടുത്തു.

തിങ്കളാഴ്ച രാവിലെയാണ് ആതിരയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബം നൽകിയ പരാതിയിലാണ് കേസ്. അരുണിനെതിരെ മുമ്പും ആതിര പരാതി നൽകിയിരുന്നു. ബന്ധം അവസാനിപ്പിച്ച ശേഷവും അരുൺ ആതിരക്കൊപ്പമുള്ള ചിത്രങ്ങളും മറ്റും ഫേസ്ബുക്കിൽ പ്രചരിപ്പിച്ചെന്നായിരുന്നു പരാതി.

Tags:    
News Summary - Defamation through Facebook, the young woman committed suicide; case of inciting suicide against a friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.