ആലുവ: അപകീർത്തികരമായ പ്രാദേശിക ചാനൽ വാർത്തക്കെതിരെ വെൽഫെയർ പാർട്ടി പരാതി നൽകി. പാർട്ടിക്കെതിരെയും കീഴ്മാട് പഞ്ചായത്ത് രണ്ടാം വാർഡിൽനിന്ന് ജയിച്ച ജനപ്രതിനിധിക്കെതിരെയും അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ച് പെരിയാർ വിഷൻ എന്ന പ്രാദേശിക ചാനൽ വാർത്ത കൊടുത്തതായി ആരോപിച്ചാണ് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ടി.എ. അബ്ദുൽ ജബ്ബാർ ആലുവ പൊലീൽ പരാതി നൽകിയിട്ടുള്ളത്.
പാലക്കാട് നഗരസഭ ഓഫിസ് കെട്ടിടത്തിനു മുകളിൽ സംഘ്പരിവാർ ബാനർ തൂക്കിയതുമായി ബന്ധപ്പെടുത്തി, പാർട്ടിയുടെ ജനപ്രതിനിധി റോഡരികിൽ പതാകകുത്തി സല്യൂട്ടടിച്ച സംഭവം വർഗീയത ഉണ്ടാക്കുന്നതാണെന്നും നാട്ടിൽ സ്പർധ വളർത്തുമെന്നും ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച സ്വന്തം പാർട്ടിയുടെ പതാക കൈയിൽ കൊണ്ടുനടക്കാനും പ്രദർശിപ്പിക്കാനും പാർട്ടിക്കും പൗരനും സ്വാതന്ത്ര്യമുണ്ട്.
എന്നാൽ, സ്വന്തം പാർട്ടി പതാകക്ക് സലൂട്ട് അടിച്ച സംഭവം വക്രീകരിച്ച് പാർട്ടിയെയും തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗത്തെയും സമൂഹമധ്യത്തിൽ അപമാനിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.