കോടതിയലക്ഷ്യ കേസ്: ജേക്കബ് തോമസിന്‍റെ ഹരജി സുപ്രീംകോടതി മാറ്റി

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ ഡി.ജി.പി ജേക്കബ് തോമസിന്‍റെ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. പഴയ ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് വിരമിച്ച സാഹചര്യത്തിൽ ജേക്കബ് തോമസ് പുതിയ ബെഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് ഹൈകോടതി അഭിഭാഷകൻ സുപ്രീംകോടതിയിൽ വാദിച്ചു. 

കേസ് പരിഗണിക്കുന്ന ആദ്യ ദിവസം തന്നെ ജേക്കബ് തോമസിന് അനുകൂല നിലപാടുണ്ടായേക്കുമെന്നും ഹൈകോടതിക്കായി ഹാജരായ അഭിഭാഷകൻ വി. ഗിരി ചൂണ്ടിക്കാട്ടി. എന്നാൽ, ജുഡീഷ്യൽ ഉത്തരവല്ലേ ഇതെന്നും ബെഞ്ച്‌ മാറിയാൽ നിലപാട് മാറുമോ എന്നും സുപ്രീംകോടതി മറു ചോദ്യം ഉന്നയിച്ചു.

ആഗസ്റ്റ് 21ന് കോടതി ഹരജി വീണ്ടും പരിഗണിക്കും. 

Tags:    
News Summary - Defamation Case: Jacob Thomas IPS -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.