കത്വ അഭിഭാഷക ദീപിക സിങ്​ പി.കെ ഫിറോസിനൊപ്പം റോഡ്​ ഷോയിൽ

താനൂർ: മലപ്പുറം ജില്ലയിൽ ഇഞ്ചോടിഞ്ച്​ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ്​ താനൂർ. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്​ കടക്കു​േമ്പാൾ യു.ഡി.എഫും എൽ.ഡി.എഫും പ്രചാരണം കൊഴുപ്പിക്കുകയാണ്​. കത്വയിൽ വംശീയ അതിക്രമത്തിനും ക്രൂരമായ പീഢനങ്ങൾക്കും ഇരയായി കൊല്ലപ്പെട്ട ആസിഫക്കായി രംഗത്തിറങ്ങി ദേശീയ ശ്ര​ദ്ധനേടിയ ദീപിക സിങ്​ രജാവത്ത്​ യു.ഡി.എഫ്​ സ്ഥാനാർഥി പി.കെ ഫിറോസിനൊപ്പം യു.ഡി.​വൈ.എഫ്​ റോഡ്​ ഷോയിൽ അണിചേർന്നു.

യൂത്ത്​ ലീഗ്​ മുൻ നേതാവ്​ യൂസുഫ്​ പടനിലം കത്വ ബാലികക്കായി പിരിച്ച പണം യൂത്ത്​ ലീഗ്​ ദേശീയ നേതൃത്വം വകമാറ്റിയെന്ന്​ ആരോപണം ഉന്നയിച്ചിരുന്നു. യൂത്ത്​ ലീഗ്​ സംസ്ഥാന പ്രസിഡന്‍റ പി.കെ ഫിറോസ്​ സ്ഥാനാർഥിയായതോടെ വിഷയം എൽ.ഡി.എഫ്​ കേന്ദ്രങ്ങൾ പ്രചാരണായുധമാക്കുന്ന സാഹചര്യത്തിലാണ്​ ദീപികയെ യു.ഡി.എഫ്​ രംഗത്തിറക്കിയത്​.

ലീഗിന്‍റെ ഉറച്ച മണ്ഡലങ്ങളിലൊന്നായ താനൂർ 2016ൽ ഇടതു സ്വതന്ത്രനായ വി.അബ്​ദുറഹ്​മാൻ പിടിച്ചെടുക്കുകയായിരുന്നു. മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും വിപുലമായ പ്രചാരണമാണ്​ ഇക്കുറി ഒരുക്കുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.