‘യൂ​ദാ​സ് കെ​ട്ടി​ഞാ​ന്നു ച​ത്തു, കാ​ര്യംക​ഴി​ഞ്ഞാ​ൽ ഒ​റ്റു​കാ​രെ ഭ​ര​ണ​കൂ​ട​ത്തി​ന് ആ​വ​ശ്യ​മി​ല്ല’ -ബി.ജെ.പി സഹയാത്രികർക്ക് മുന്നറിയിപ്പുമായി കത്തോലിക്ക മുഖപത്രം

കോട്ടയം: യേശുവിന്റെ ​കൊലപാതകവും ഒ​റ്റുകാരനായ ശി​ഷ്യ​ൻ യൂ​ദാ​സിന്റെ ആത്മഹത്യയും ഓർമിപ്പിച്ച് ബി.ജെ.പി സഹയാത്രികരായ ക്രൈസ്തവർക്ക് പരോക്ഷ മുന്നറിയിപ്പുമായി കത്തോലിക്ക സഭ മുഖപത്രമായ ‘ദീപിക’ എഡിറ്റോറിയൽ. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ചയുടെ ഓർമപുതുക്കുന്ന മുഖപ്രസംഗത്തിലാണ് ഒറ്റുകാർക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിക്കുന്നത്.

കാ​ര്യം ക​ഴി​ഞ്ഞാ​ൽ ഭ​ര​ണ​കൂ​ട​ത്തി​നും രാ​ഷ്‌​ട്രീ​യ​ത്തി​നും ഒ​റ്റു​കാ​രെ​ക്കൊ​ണ്ട് ആ​വ​ശ്യ​മി​​ല്ലെന്നും ക്രി​സ്തു​വി​നെ വ​ധി​ച്ച​ത​റി​ഞ്ഞ യൂ​ദാ​സ് ഒ​റ്റു​കാ​ശ് ദേ​വാ​ല​യ​ത്തി​ലേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞി​ട്ട് പോ​യി മരത്തിൽ തൂങ്ങിച്ചാവുകയാണ് ചെയ്തത് എന്നും എഡിറ്റോറിയലിൽ പറഞ്ഞു. സീ​സ​റി​ന്‍റെ ശ​ത്രു​വും ദേ​ശ​ദ്രോ​ഹി​യു​മാ​യി ചി​ത്രീ​ക​രി​ച്ചാണ് ക്രി​സ്തു​വി​നെ വി​ചാ​ര​ണ നടത്തിയത്. ഇ​ന്നും എ​തി​ർ​ക്കു​ന്ന​വ​രെ കു​രി​ശി​ലേ​റ്റാ​നു​ള്ള രാ​ഷ്‌​ട്രീ​യ കു​റ്റ​പ​ത്ര​ത്തി​ന്‍റെ ത​ല​ക്കെ​ട്ടാ​ണ് ദേ​ശ​ദ്രോ​ഹി​യെ​ന്ന ചാ​പ്പ. ക്രി​സ്തു​വി​നൊപ്പം അ​ത്താ​ഴ​ത്തി​നി​രി​ക്കു​ക​യും അ​തേ​സ​മ​യം​ത​ന്നെ ഭ​ര​ണ​കൂ​ട​വു​മാ​യി സ​ന്ധി​യു​ണ്ടാ​ക്കി അ​ധി​കാ​ര​ത്തി​ന്‍റെ​ വെ​ള്ളി​ക്കാ​ശു​ക​ൾ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്യു​ന്ന രാ​ഷ്‌​ട്രീ​യ​ മു​ന്ന​റി​യി​പ്പാ​യി​രു​ന്നു ദുഃ​ഖ​വെ​ള്ളി. സ്വ​ന്തം ജ​ന​ങ്ങ​ളെയും സ​മു​ദാ​യ​ത്തെയും ഒ​റ്റി​ക്കൊ​ടു​ക്കു​ന്ന​വ​രു​ടെ ര​ണ്ടാ​യി​രം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ജ​റൂ​സ​ലെം പ്രേ​തമാണ് യൂ​ദാ​സ് -‘ദീപിക’ ചൂണ്ടിക്കാട്ടി.

‘ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ജ​റൂ​സ​ലെ​മി​ൽ ര​ണ്ട് മ​ര​ണ​ങ്ങ​ളാ​ണു​ണ്ടാ​യ​ത്; ഒ​രു കൊ​ല​പാ​ത​ക​വും ഒ​രു ആ​ത്മ​ഹ​ത്യ​യും. അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളെ വി​മ​ർ​ശി​ച്ച​തി​ന് ക്രി​സ്തു​വി​നെ കു​രി​ശി​ൽ ത​റ​ച്ചു കൊ​ന്നു. മ​നു​ഷ്യ​പു​ത്ര​നെ ഭ​ര​ണ​കൂ​ട​ത്തി​ന് ഒ​റ്റി​ക്കൊ​ടു​ത്ത ശി​ഷ്യ​നാ​യ യൂ​ദാ​സ് അ​തേ ദി​വ​സം ഒ​രു മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ചു.

സീ​സ​റി​ന്‍റെ ശ​ത്രു​വും ദേ​ശ​ദ്രോ​ഹി​യു​മാ​യി ചി​ത്രീ​ക​രി​ച്ച് ക്രി​സ്തു​വി​ന്‍റെ വി​ചാ​ര​ണ തു​ട​ങ്ങി. ദേ​ശ​ദ്രോ​ഹി​യെ​ന്ന ചാ​പ്പ ഇ​ന്നും, എ​തി​ർ​ക്കു​ന്ന​വ​രെ കു​രി​ശി​ലേ​റ്റാ​നു​ള്ള രാ​ഷ്‌​ട്രീ​യ കു​റ്റ​പ​ത്ര​ത്തി​ന്‍റെ ത​ല​ക്കെ​ട്ടാ​ണ്. ക്രി​സ്തു​വി​നു നി​ല​പാ​ടു​ണ്ടാ​യി​രു​ന്നു. നി​ന്നെ സ്വ​ത​ന്ത്ര​നാ​ക്കാ​നും ക്രൂ​ശി​ക്കാ​നും ത​നി​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നു പീ​ലാ​ത്തോ​സ് പ​റ​ഞ്ഞി​ട്ടും അ​വ​ൻ ഭ​ര​ണ​കൂ​ട​ത്തി​നു മു​ന്നി​ൽ ത​ല​കു​നി​ച്ചി​ല്ല. സ്വ​ന്തം ജ​ന​ങ്ങ​ളെയും സ​മു​ദാ​യ​ത്തെയും ഒ​റ്റി​ക്കൊ​ടു​ക്കു​ന്ന​വ​രു​ടെ ര​ണ്ടാ​യി​രം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ജ​റൂ​സ​ലെം പ്രേ​തമാണ് യൂ​ദാ​സ്! യേശുവിനെ ഉ​ന്മൂ​ല​നം ചെയ്യാൻ ര​ണ്ടു കാ​ര്യ​ങ്ങ​ൾ ഭരണകൂടം ചെ​യ്തു. ഒ​ന്ന്, അ​ക്ര​മാ​സ​ക്ത​രും ര​ക്ത​ദാ​ഹി​ക​ളു​മാ​യ ആ​ൾ​ക്കൂ​ട്ട​ത്തെ ത​യാ​റാ​ക്കി. ര​ണ്ട്, കൊ​ല്ലാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ക്രി​സ്തു​വി​ന്‍റെ ശി​ഷ്യ​രി​ൽ​നി​ന്നു​ത​ന്നെ ഒ​രാ​ളെ ഒ​റ്റു​കാ​ര​നാ​ക്കി. ക്രി​സ്തു​വി​ന്‍റെ ശി​ഷ്യ​രെ​ന്ന മേ​ൽ​വി​ലാ​സം ക​ള​യാ​തെ​ത​ന്നെ അ​വ​നോ​ടൊ​പ്പം അ​ത്താ​ഴ​ത്തി​നി​രി​ക്കു​ക​യും അ​തേ​സ​മ​യം​ത​ന്നെ ഭ​ര​ണ​കൂ​ട​വു​മാ​യി സ​ന്ധി​യു​ണ്ടാ​ക്കി അ​ധി​കാ​ര​ത്തി​ന്‍റെ​യോ സ​മ്പ​ത്തി​ന്‍റെ​യോ വെ​ള്ളി​ക്കാ​ശു​ക​ൾ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്യു​ന്ന രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പാ​യി​രു​ന്നു ദുഃ​ഖ​വെ​ള്ളി.

കാ​ര്യം ക​ഴി​ഞ്ഞാ​ൽ ഭ​ര​ണ​കൂ​ട​ത്തി​നും രാ​ഷ്‌​ട്രീ​യ​ത്തി​നും ഒ​റ്റു​കാ​രെ​ക്കൊ​ണ്ട് ആ​വ​ശ്യ​മി​ല്ല. ക്രി​സ്തു​വി​നെ വ​ധി​ച്ച​ത​റി​ഞ്ഞ യൂ​ദാ​സ് ഒ​റ്റു​കാ​ശ് ദേ​വാ​ല​യ​ത്തി​ലേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞി​ട്ട് പോ​യി കെ​ട്ടി​ഞാ​ന്നു ച​ത്തു. ക്രി​സ്തു​വി​നെ കു​രി​ശി​ലേ​റ്റി​യ കാ​ൽ​വ​രി​യും യൂ​ദാ​സ് തൂ​ങ്ങി​ച്ച​ത്ത കു​ശ​വ​ന്‍റെ പ​റ​ന്പും ത​മ്മി​ൽ ഒ​രു മൈ​ൽ ദൂ​ര​മേ​യു​ള്ളൂ. പ​ക്ഷേ, ര​ണ്ടും പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ദുഃ​ഖ​വെ​ള്ളി​യു​ടെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും ഭാ​വി​യും അ​പൂ​ർ​ണ​മാ​യി​രി​ക്കും. പെ​സ​ഹാ​രാ​ത്രി മു​ത​ൽ വെ​ള്ളി​യാ​ഴ്ച മൂ​ന്നു​മ​ണി​വ​രെ​യു​ള്ള സ​മ​യ​ത്തെ സം​ഭ​വ​ങ്ങ​ൾ ന​മ്മു​ടെ പ​രി​സ​ര​ത്തു​മു​ണ്ട്.

കു​രി​ശി​ന്‍റെ വ​ഴി​ക​ളി​ലെ പ​തി​നാ​ലി​ട​ങ്ങ​ളും ചോ​ദി​ക്കും. നീ​തി​മാ​ന്‍റെ, പാ​വ​പ്പെ​ട്ട​വ​ന്‍റെ, അ​നാ​ഥ​ന്‍റെ, വി​ധ​വ​യു​ടെ, ദ​ളി​ത​രു​ടെ, ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ, ഇ​ത​ര​മ​ത​സ്ഥ​രു​ടെ, അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​രു​ടെ ചോ​ര കൈ​യി​ലു​ണ്ടോ? മ​ടി​ശീ​ല​യി​ലെ പ​ണം എ​ങ്ങ​നെ സ​മ്പാ​ദി​ച്ച​താ​ണ്? നീ ​പോ​കാ​നി​രി​ക്കു​ന്ന പ​തി​ന​ഞ്ചാം സ്ഥ​ലം എ​വി​ടെ​യാ​ണ്?’ -മുഖപ്രസംഗത്തിൽ ചോദിക്കുന്നു.

സഭാ പിതാക്കന്മാർക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി പൂഞ്ഞാറിലെ എൻ.ഡി.എ സ്ഥാനാർത്ഥി പി.സി. ജോർജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ മാന്യത കൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നതെന്നും ഇന്ത്യയിൽ ആകെ രണ്ടേകാൽ ശതമാനം മാത്രമേ ക്രിസ്ത്യാനികൾ ഉള്ളൂ, എന്നിട്ടാണ് ഇവിടെ കിടന്ന് ചാടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ബി.ജെ.പി എന്ന് കേട്ടാൽ ഹാലിളകുന്ന ചില പിതാക്കന്മാരുണ്ട്. അവർക്ക് തലയ്ക്ക് സ്ഥിരതയില്ല. എന്ത് ഊളത്തരവും വിളിച്ചുപറയുന്ന രീതി പിതാക്കന്മാർ അവസാനിപ്പിക്കണം. ബി.ജെ.പിയെ പോലെ ഇത്രയും ക്രിസ്ത്യാനികളെ അം​ഗീകരിച്ച ഒരു രാഷ്ട്രീയ പാർട്ടി വേറേ ഉണ്ടായിട്ടില്ല. പുതിയ നിയമഭേദഗതികളിൽ ആർക്കും ആശങ്ക വേണ്ട. കോൺഗ്രസ് ഭരിച്ചപ്പോൾ പോലും ഇത്രയധികം ക്രിസ്ത്യാനികളായ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടില്ല.. യാഥാർത്ഥ്യങ്ങൾ ഒളിച്ചുവെച്ച് സംസാരിക്കരുത്. അതുകൊണ്ടാണ് താൻ കടുപ്പിച്ചു പറയുന്നതെന്ന്’ -ജോർജ് പറഞ്ഞു. ഇതിനെതിരെ സഭ ​രംഗത്തുവന്നിരുന്നു.

Tags:    
News Summary - deepika good friday editorial against bjp christians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.