തൊഴുത്തിൽ ജീർണിച്ച മൃതദേഹം; മുണ്ട് മേൽക്കൂരയിൽ കെട്ടിയ നിലയിൽ
ആലത്തൂർ: കാവശ്ശേരി കഴനി കുന്നിൻപുറത്ത് താമസിക്കുന്ന തമിഴ്നാട് പൊള്ളാച്ചി സ്വദേശി മാരിമുത്തുവിനെ (60) കുണ്ടുതൊടി മേച്ചോട് വളപ്പിലെ കാലിത്തൊഴുത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒരാഴ്ചയോളം പഴക്കമുള്ളതിനാൽ ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. മുണ്ട് മേൽക്കൂരയിൽ കെട്ടിയിരുന്നു. അതിന് താഴെയാണ് മൃതദേഹം കിടന്നിരുന്നത്. കെട്ടിത്തൂങ്ങിയിരുന്ന മൃതദേഹം താഴേക്ക് വീണതാകാമെന്നാണ് കരുതുന്നത്.
ഭാര്യ രജനിയുടെ വീട്ടിൽ താമസിച്ചിരുന്ന മാരിമുത്തു ഒരാഴ്ച മുമ്പ് വീട്ടിൽനിന്ന് പോയതായിരുന്നു. പൊള്ളാച്ചിയിലേക്ക് പോയിരിക്കുമെന്നാണ് വീട്ടുകാർ കരുതിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. ഭാര്യവീട്ടുകാരുടെ മേച്ചോട്ടിലുള്ള കാലിത്തൊഴുത്തിൽ ഞായറാഴ്ച രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: രജനി (കഴനികുന്നിൻപുറം അംഗൻവാടി ഹെൽപർ). മക്കൾ: മഹാലക്ഷ്മി, അമൽ കൃഷ്ണ. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കാവശ്ശേരി വടക്കേനട പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.