ചരമം: സി. ടി മുഹമ്മദ്

തിരൂർ : ചേന്നരയിലെ പൗരപ്രമുഖനും തിരൂർ എസ്.എസ്.എം പോളി ടെക്നിക് മുൻ പ്രിൻസിപ്പളുമായ സി. ടി മുഹമ്മദ് (70) അന്തരിച്ചു. ഭാര്യ: നൂർജഹാൻ.മക്കൾ: മുഹമ്മദ് സെലീം (യു എ ഇ ), മുഹമ്മദ് അസ്ലം ( ഖത്തർ). മരുമക്കൾ: ആശ നസ്റി ഫാത്തിമ, ശബ്നം ആസ്മിൻ (ഇരുവരും പാലക്കാട്).
സഹോദരങ്ങൾ: മുഹമ്മദലി, അബ്ദുള്ളക്കുട്ടി, ആയിശുമ്മു, സൈനബ, ഖദീജക്കുട്ടി.
ഖബറടക്കം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് പെരുന്തിരുത്തി പുതിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
കുറ്റിക്കാട്ടൂർ എ.ഡബ്ള്യൂ.എച്ച്​ പോളിടെക്നിക്ക് പ്രിൻസിപ്പാളായും കുറ്റിപ്പുറം എം. ഇ. എസ് എഞ്ചിനീയറിംഗ് കോളേജ് പി.ആർ.ഒ യായും പ്രവർത്തിച്ചിരുന്നു. കേരള നദ് വത്തുൽ മുജാഹിദീൻ മംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, മംഗലം മസ്ജിദുൽ തഖ് വ സക്കാത്ത് സെൽ ചെയർമാൻ, കനിവ് ചേന്നര റിലീഫ് സെൽ ഉപദേശക സമിതിയംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു
Tags:    
News Summary - death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.