വെച്ചൂച്ചിറ ചാത്തൻതറയക്ക് സമീപം ചത്ത നായ ജീവനുള്ള നായുടെ ശരീരത്തിൽ കുരുങ്ങിയ നിലയിൽ
റാന്നി: ചത്ത നായയെ ജീവനുള്ള നായയുടെ അരയിലെ ചങ്ങലയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തി. വെച്ചൂച്ചിറ ചാത്തന്‍തറയ്ക്ക് സമീപം പതിനഞ്ചാംപടിയിലാണ് സംഭവം. ഇതിന്‍റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വയറു മുറുകി വേദന കൊണ്ട് പുളയുന്ന ജീവനുള്ള നായയെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടിരുന്നു. രക്ഷിക്കാൻ ശ്രമിച്ച പ്രദേശവാസിയായ പഴയംപാട്ട് ചന്ദ്രന് നായയുടെ കടിയേൽക്കുകയും ചെയ്തു.
സംഭവങ്ങളുടെ തുടക്കം വ്യാഴാഴ്ച രാവിലെയാണ്. പുത്തേട്ട് വീട്ടില്‍ റോയി എന്നയാളുടെ വീട്ടില്‍ പൂട്ടിയിട്ടിരുന്ന നായയുടെ സമീപമെത്തിയ തെരുവു നായ ചങ്ങലയില്‍ കുരുങ്ങി. ഇതോടെ നായ്ക്കൾ പരസ്പരം കടിക്കാനൊരുങ്ങുകയും ചെയ്തു. തുടര്‍ന്ന് നായകളെ രക്ഷിക്കാന്‍ വീട്ടുടമ ചങ്ങല അഴിച്ചു വിടുകയായിരുന്നു. ചങ്ങല അഴിച്ചതോടെ തെരുവു നായയെ വലിച്ചു കൊണ്ട് നായ പുറത്തേക്ക് ഓടി. നായകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ചന്ദ്രന് കടിയേറ്റതോടെ എല്ലാവരും ശ്രമം ഉപേക്ഷിച്ചു ഭീതിയിലായി.
പിന്നീട് വൈകിയാണ് ചങ്ങലയില്‍ കുരുങ്ങിയ നായ ചത്തതും സംഭവം വിവാദമായതും നായയുടെ ഉടമയായ റോയി അറിയുന്നത്. വിവരമറിഞ്ഞ് വെച്ചൂച്ചിറ പൊലീസ് സ്ഥലത്തെത്തി പ്രദേശ വാസികളുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണത്തില്‍ സാമൂഹ്യ വിരുദ്ധത അല്ലെന്ന് മനസിലായതോടെ കേസില്‍ എഫ്.ഐ.ആര്‍ ഇടാതെ പൊലീസ് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.