തൊടുപുഴ: പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചതിനെ തുടർന്ന് ജീവനൊടുക്കിയ യുവാവിെൻറ മൃതദേഹവുമായി എത്തിയ ആംബുലൻസ് പൊലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരും പൊലീസുമായുണ്ടായ സംഘർഷത്തിൽ മണിക്കൂറുകൾ തൊടുപുഴ നഗരം മുൾമുനയിലായി. രണ്ടര മണിക്കൂറിലേറെ പ്രധാന റോഡുകളെല്ലാം സ്തംഭിച്ചു. തിങ്കളാഴ്ച 4.30 മുതൽ വൈകീട്ട് ഏഴുവരെ നീണ്ട പ്രതിഷേധത്തിനൊടുവിൽ മൃതദേഹം കടത്തിവിടാൻ പൊലീസ് തയാറായതോടെയാണ് സംഘർഷം അയഞ്ഞത്.
തൊടുപുഴ സി.െഎ ചോദ്യംചെയ്ത് വിട്ട ഒാേട്ടാ ഡ്രൈവർ രജീഷാണ് വീട്ടിലെത്തി ജീവനൊടുക്കിയത്. മൃതദേഹം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പ്രതിഷേധിക്കുമെന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് 100 മീറ്റർ അകലെ ആംബുലൻസ് തടഞ്ഞതെന്ന് പൊലീസ് പറയുന്നു. എന്നാൽ, രജീഷ് ഒാേട്ടാ ഒാടിച്ചിരുന്ന തൊടുപുഴ സ്റ്റാൻഡിെല സഹപ്രവർത്തകരുടെ ആവശ്യപ്രകാരം പൊതുദർശനത്തിന് വെക്കാനാണ് മൃതദേഹവുമായി വന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
തൊടുപുഴ ഡിവൈ.എസ്.പി എൻ.എൻ. പ്രസാദിെൻറ നേതൃത്വത്തിൽ ഗാന്ധിസ്ക്വയറിലാണ് വൻ സന്നാഹം ആംബുലൻസ് തടഞ്ഞത്. തുടർന്ന് റോഡ് ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകരും രജീഷിെൻറ ബന്ധുക്കളും പൊലീസും തമ്മിൽ പലതവണ ഉന്തുംതള്ളുമുണ്ടായി. സംഘർഷം ഒഴിവാക്കാൻ നഗരസഭ അധ്യക്ഷയടക്കം ഇടപെട്ട് നടത്തിയ നീക്കങ്ങളോട് പൊലീസ് സഹകരിക്കാതെ വന്നത് പ്രശ്നം സങ്കീർണമാക്കി. ആംബുലൻസ് തിരിച്ച് വേറെ വഴിയെ പോകണമെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.
അതിനിടെ രജീഷിെൻറ സുഹൃത്തുക്കളായ ഓട്ടോക്കാരടക്കം നൂറുകണക്കിന് നാട്ടുകാരും തടിച്ചുകൂടി. മൃതദേഹം ആംബുലൻസിൽനിന്ന് പുറത്തെടുത്ത് റോഡിൽവെച്ച് പ്രതിഷേധിക്കാനും നാട്ടുകാർ തയാറായി.
ഉന്തിലും തള്ളിലും നിലത്തുവീണും മറ്റും ചില പൊലീസുകാർക്ക് പരിക്കേറ്റു. തൊടുപുഴ സി.ഐക്കും പൊലീസിനുമെതിരെയായിരുന്നു ജനരോഷം. മുൻ ഡി.സി.സി പ്രസിഡൻറ് റോയി കെ. പൗലോസ്, കെ.പി.സി.സി നിർവാഹക സമിതി അംഗം സി.പി. മാത്യു, നഗരസഭ അധ്യക്ഷ സഫിയ ജബ്ബാർ എന്നിവർ ആവശ്യപ്പെട്ടിട്ടും ആംബുലൻസ് കടത്തിവിടാൻ ഡിവൈ.എസ്.പി തയാറായില്ല. അതിനിടെ കോൺഗ്രസ് നേതാവ് സി.പി. മാത്യു ആംബുലൻസിനു മുകളിൽ കയറിയിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ കലക്ടർ ജി.ആർ ഗോകുൽ, എറണാകുളം റേഞ്ച് ഐജി പി. വിജയൻ എന്നിവർ ഇടപെട്ടു. സംഭവം അന്വേഷിച്ച് കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ സി.ഐക്കെതിരെ നടപടിയെടുക്കാമെന്ന് ഐ.ജി ഉറപ്പ് നൽകി. ആംബുലൻസ് കടത്തിവിടാൻ കലക്ടർ ഡിൈവ.എസ്.പിക്ക് നൽകിയ നിർദേശം പൊലീസ് നടപ്പാക്കിയതോടെയാണ് സംഘർഷമൊഴിഞ്ഞത്.
തൊടുപുഴ പെരുമാംകണ്ടത്തിനു സമീപം കുളങ്ങാട്ടുപാറ മലമ്പുറത്ത് എം.ആർ. രജീഷ് (32) ഞായറാഴ്ച വൈകീട്ടാണ് ആത്മഹത്യ ചെയ്തത്. ആദ്യഭാര്യയുമായി വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന രജീഷ് കുമാരമംഗലം സ്വദേശിയായ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചു. യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് രജീഷിനെയും യുവതിയെയും ഒരാഴ്ച മുമ്പ് അടിമാലിയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് തൊടുപുഴ പൊലീസിനു കൈമാറി. സി.െഎ ഇടപെട്ട് പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. കഴിഞ്ഞദിവസം മാതാവ് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ രജീഷിനെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്റ്റേഷനിൽ സി.െഎയുടെ മർദനമേറ്റതിനെയും അമ്മയോട് മോശമായി പെരുമാറിയതിനെയും തുടർന്നാണ് രജീഷ് ജീവനൊടുക്കിയതെന്നാണ് ആരോപണം. തൊടുപുഴ ആദംസ്റ്റാറിന് മുന്നിലെ ഓട്ടോ ഡ്രൈവറായിരുന്നു. എന്നാൽ, രജീഷിനെ താൻ മർദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി.ഐ എൻ.ജി. ശ്രീമോൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.