ചെറായി ബീച്ചിൽ ദിവസങ്ങൾ പഴക്കമുള്ള ആനയുടെ ജഡം കണ്ടെത്തി

കൊച്ചി: എറണാകുളം ചെറായി ബീച്ചിൽ ദിവസങ്ങൾ പഴക്കമുള്ള ആനയുടെ ജഡം കണ്ടെത്തി. ബീച്ചിലെ കാറ്റാടി മരങ്ങൾ നിൽക്കുന്ന ഭാഗത്താണ് മൃതദേഹം കണ്ടത്. ശനിയാഴ്ച വൈകിട്ടാണ് ജഡം പ്രദേശത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.

മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ നിന്ന് അടുത്തിടെ ഏതാനും ആനകൾ ഒഴുക്കിൽപ്പെട്ടിരുന്നു. ഈ ആനകളിൽ ഏതെങ്കിലും ഒന്ന് കടൽത്തീരത്ത് അടിഞ്ഞതാകാം എന്നാണ് സംശയം. ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം മാറ്റി.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. അഴുകി തുടങ്ങിയ മൃതദേഹത്തില്‍ നിന്നും മസ്തകം വേര്‍പ്പെട്ട നിലയിലാണ് തീരത്തടിഞ്ഞത്.

Tags:    
News Summary - Days-old elephant carcass found on Cherai beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.