'പശുവിനെ ദേശീയ മൃഗമാക്കണം'; ഹൈദരാബാദിൽ നിരാഹാരസമരം നടത്തി

ഹൈദരാബാദ്​: പശുവി​െന ദേശീയ മൃഗമാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഹൈദരാബാദിലെ ഇന്ദിര പാർക്കിൽ നിരാഹാര സമരം നടത്തി. ഗോ മഹാധർണ എന്ന സംഘടനയാണ്​ തിങ്കളായഴ്ച നിരാഹാര സമരം നടത്തിയത്​.

''പശു ഹിന്ദുക്കളുടെ വിശുദ്ധ മൃഗമാണ്​. എന്നിട്ടും അവ ഈ മണ്ണിൽ കശാപ്പചെയ്യപ്പെടുന്നു. പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കുന്നത്​ വരെ ഇത്​ അവസാനിക്കില്ല'' -ധർണ നടത്തുന്നവർ ഡെക്കാൻ ക്രോണിക്കിളിനോട്​ പ്രതികരിച്ചു.

ജനുവരി എട്ടിന് ഈ ആവശ്യം ഉന്നയിച്ച്​​ വിജയവാഡ ദേശീയ പാത ഉപരോധിക്കാനും തീരുമാനമുണ്ട്​. ​പശുവിനെ ദേശീയ മൃഗമാക്കാനുള്ള തീരുമാനത്തിന്​ തെലങ്കാന ബ്രാഹ്​മിൻ ജോയിന്‍റ്​ ആക്​ഷൻ കമ്മിറ്റി ഇൻ ചാർജ്​ എൻ.രഞ്​ജിനി രാവു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്​.

Latest News:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.