ഡി.എച്ച്.എസ് റാങ്ക് ഹോൾഡേഴ്‌സിന്റെ രാപകൽ ധർണ തുടങ്ങി

തിരുവനന്തപുരം : സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ 14 ജില്ലകളിലായി ഡി.എച്ച്.എസ് റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികളുടെ രാപകൽ ധർണ ആരംഭിച്ചു. ആരോഗ്യവകുപ്പിൽ നഴ്സിംഗ് ഓഫീസർമാരുടെ പ്രൊമോഷൻ സമയബന്ധിതമായി നടത്തുക, താത്കാലിക-അഡ്ഹോക് നിയമനങ്ങൾ നിർത്തലാക്കുക, 1961ലെ രോഗി:നഴ്സസ് അനുപാതം പുനക്രമീകരിക്കുക, ഡി.എച്ച്.എസിനു കീഴിലുള്ള എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും തസ്തിക അടിയന്തിരമായി സൃഷ്ടിക്കുക എന്നീ ഡിമാന്റുകൾ ഉന്നയിച്ചുച്ചാണ് രാപ്പകൽ ധർണ.

സമരം ഓൾ ഇന്ത്യ അൺ എംപ്ലോയ്ഡ് യൂത്ത് സ്ട്രഗിൽ കമ്മിറ്റി (എ.ഐ.യു.വൈഎസ്.സി) ദേശീയ അധ്യക്ഷൻ ഇ. വി പ്രകാശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതുജനാരോഗ്യരംഗം നേരിടുന്ന പ്രധാനപ്രശ്നം ആരോഗ്യ പ്രവർത്തകരുടെ അപര്യാപ്തതയാണ്. ആരോഗ്യ പ്രവർത്തകർ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ പെരുകുന്നതിനുള്ള പ്രധാനകാരണങ്ങളിൽ ഒന്ന് ആവശ്യത്തിന് ആരോഗ്യപ്രവർത്തകർ പൊതുജനാരോഗ്യരംഗത്ത് ഇല്ലെന്നുള്ളതുകൊണ്ടാണ്. നിയമനത്തിന് വേണ്ടി സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ പൊതുജനാരോഗ്യരംഗം സംരക്ഷിക്കാൻ കൂടിയാണ് സമരം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

ഒരു റാങ്ക് ലിസ്റ്റിൽ നിന്നും വളരെ നാമമാത്രമായ നിയമനങ്ങൾ നടത്തുകയും, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരെ നോക്കുകുത്തികളാക്കിക്കൊണ്ട്, ലിസ്റ്റിന് ഒന്നര വർഷത്തെ കാലാവധി കൂടിയുണ്ടായിട്ടും പുതിയ പരീക്ഷക്കായി പി. എസ്.സി നോട്ടീഫിക്കേഷൻ ഇറക്കിയത് യുവജനങ്ങളോടുള്ള വഞ്ചനയാണ്. ഡോ.വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചു കൊണ്ട്, ഐ.എം.എ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരത്തിന് നഴ്സസ് റാങ്ക് ഹോൾഡേഴ്സ് പിൻതുണ നൽകി.സമരത്തിന് പ്രയങ്ക രഖീഷ്, രേഖ ആർ ,ജിത്തു സി.ഒ, രമ്യ അർ എന്നിവർ നേതൃത്വം നൽകി.യു.എൻ.എ ജില്ലാ പ്രസിഡൻ്റ് റാം സുന്ദർ, ഡോ.കെ.പ്രസന്നകുമാർ, മെഡിക്കൽ സർവീസ് സെൻ്റർ സംസ്ഥാന സമിതി അംഗം എസ്. മിനി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Day and night dharna of DHS rank holders started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.