തൊടുപുഴ നഗരത്തിലെ വെള്ളക്കെട്ട്​

ഇടുക്കിയിൽ ആശങ്ക വിതച്ച് കനത്ത മഴ; ഉരുൾപൊട്ടൽ, അണക്കെട്ടുകൾ തുറന്നു

തൊടുപുഴ: ഇടുക്കിയിൽ ആശങ്ക വിതച്ച് കനത്ത മഴ തുടരുന്നു. കുമളി-കോട്ടയം റോഡിൽ കുട്ടിക്കാനത്തിന് താഴെ ഉരുൾപൊട്ടി. പുല്ലുപാറയിലാണ് ഉരുൾപൊട്ടിയത്​. മണ്ണും കല്ലും ഒഴുകി വന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

തൊടുപുഴ, ഇടുക്കി, പീരുമേട് താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. തൊടുപുഴ, പെരിയാർ എന്നിവിടങ്ങളിൽ ജല നിരപ്പ് ഉയർന്നു. ഇടുക്കിയിൽ മഴ തുടരുന്നത് ആശങ്ക വിതക്കുന്നുണ്ട്. പല പ്രദേശങ്ങളും മണ്ണിടിച്ചിൽ ഭീതിയിലാണ്.

കനത്ത മഴയെത്തുടർന്ന് കുത്തിയൊഴുകുന്ന മൂലമറ്റം ഇലപ്പള്ളി വെള്ളച്ചാട്ടം

മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ രാത്രിയാത്ര നിരോധിച്ചു. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കല്ലാർകുട്ടി, േലാവർ പെരിയാർ അണക്കെട്ടുകൾ തുറന്നു. മലങ്കര അണക്കെട്ടിൻെറ ആറ് ഷട്ടറും തുറന്ന നിലയിലാണ്. പാംബ്ല അണക്കെട്ടിന്‍റെ ഷട്ടറുകൾ ചൊവ്വാഴ്ച തുറന്നു.

കെ.കെ. റോഡിന് സമീപം മണ്ണിടിഞ്ഞ് ഗതാഗത തടസം ഉണ്ടായപ്പോൾ

മാട്ടുപ്പെട്ടി ഡാമിൽ ജലനിരപ്പ് 1597.90 മീറ്റർ എത്തിയതിനാൽ ഒരു ഷട്ടർ തുറന്നു. ഇടുക്കി അണക്കെട്ടിൽ ഇന്ന് 2391.36 അടിയാണ്. അണക്കെട്ടിൽ ജലനിരപ്പ് 86 ശതമാനം കവിഞ്ഞു. ജലനിരപ്പ് ഉയരുന്നത് തുടരുന്ന സാഹചര്യത്തിൽ അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ആദ്യ ജാഗ്രതാ നിർദേശമായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - dams opened high alert in idukki due to heavy rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.