ദലിത് ബന്ധു എൻ.കെ. ജോസിന് ആയിരങ്ങളുടെ യാത്രാമൊഴി

വൈക്കം: പ്ര​മു​ഖ ച​രി​ത്ര​കാ​ര​നും ദ​ലി​ത് ച​രി​ത്ര​ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വും ചി​ന്ത​ക​നു​മാ​യ ദലിത് ബന്ധു എൻ.കെ. ജോസിന് ആയിരങ്ങൾ അന്ത്യാജ്ഞലി അർപ്പിച്ചു. വാ​ര്‍ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍ന്ന് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന് വൈ​ക്ക​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. മുഖ്യമന്ത്രിക്ക് വേണ്ടി മുൻ മന്ത്രി മുല്ലക്കര രത്നാകരൻ, കേരളസാഹിത്യ അക്കാദമിക്ക് വേണ്ടി ഖദീജ മുംതാസ്, കാലടി സർവകലാശാല ചരിത്ര വിഭാഗത്തിനു വേണ്ടി ഡോ. ഫ്രാൻസിസ് എന്നിവർ ആദരാജ്ഞലി അർപ്പിച്ചു.

തോമസ് ചാഴിക്കാടൻ എം.പി, സി.കെ. ആശ എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. വി.ബി. ബിനു, മുൻ എം.എൽ.എമാരായ വി.പി. സജീന്ദ്രൻ, കെ. അജിത്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജ്ഞിത്, രാജഗോപാൽ വാകത്താനം, മുഹമ്മദ് സിയാദ്, യു. നവാസ്, നിസ്സാം ഇത്തിപ്പുഴ, കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, പി. ഷൺമുഖൻ, വിവിധ ദലിത് സംഘടനാ നേതാക്കളായ വി.കെ. വിമലൻ, സണ്ണി എം. കപിക്കാട്, പി.ജി. ഗോപി, പി.വി. നടേശൻ, അഡ്വ. സജി കെ. ചേരമൻ, സെലീന പ്രക്കാനം, കെ.കെ. സുരേഷ്, എ.കെ. സജീവ്, അഡ്വ. വി.ആർ. രാജു, ജയകുമാർ, സജി കൊല്ലം, സജി കമ്പംമേട്, പി.ഡി. അനിൽ കുമാർ, പി.പി. ജോഷി, സുമം ആപ്പാഞ്ചിറ, രാജീവ് വയലാർ, പി.കെ. കുമാരൻ എന്നിവർ സംബന്ധിച്ചു.

സർക്കാരിന്റെ ആദര സൂചകമായി ഗാഡ് ഓഫ് ഓണർ നൽകി ആദരിച്ചു.

Tags:    
News Summary - Dalit Bandhu N. K. Jose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.