കേരള ഹൈകോടതി
കൊച്ചി: അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും പരിഷ്കരിച്ച ക്ഷാമബത്ത കുടിശ്ശിക അനുവദിക്കാൻ വ്യക്തമായ സ്കീം തയാറാക്കണമെന്ന് സർക്കാറിനോട് ഹൈകോടതി. ഡി.എ കുടിശ്ശികയിൽ 25 ശതമാനമെങ്കിലും അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് യൂനിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് എൻ. മഹേഷ് അടക്കം സമർപ്പിച്ച ഹരജികളിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്.
തയാറാക്കുന്ന സ്കീം കോടതിയെ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. ക്ഷാമബത്തയും കുടിശ്ശികയും നൽകേണ്ടത് സർക്കാറിന്റെ ബാധ്യതയാണെന്ന് ആഗസ്റ്റ് 22ലെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയ കോടതി, തുക അനുവദിക്കാനുള്ള സമയക്രമവും തുടർനടപടികളും വിശദീകരിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ക്ഷാമബത്തയുടെ മൂന്ന് ഗഡുക്കൾ അനുവദിച്ചതായി സർക്കാർ വ്യാഴാഴ്ച കോടതിയെ അറിയിച്ചു. എന്നാൽ, ഇതിൽ കുടിശ്ശിക ഉൾപ്പെടുന്നില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.