‘റിമാൽ’ചുഴലിക്കാറ്റ് വരുന്നു

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപമെടുത്ത ന്യൂനമർദം മേയ് 25ഓടെ ചുഴലിക്കാറ്റായി മാറിയേക്കാമെന്നാണ് കാലാവസ്ഥ പ്രവചനം. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ‘റിമാൽ’ എന്ന പേരാകും നൽകുക.

ചുഴലിക്കാറ്റുകളുടെ പട്ടികയിലേക്ക് ഒമാൻ നൽകിയിരിക്കുന്ന പേരാണ് റിമാൽ. ഈ സീസണിലെ ആദ്യചുഴലിക്കാറ്റാകും ഇത്. അതേസമയം, വ്യാഴാഴ്ച അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്‍റെ തീവ്രത കാലാവസ്ഥ കേന്ദ്രം നിരീക്ഷിച്ച് വരുകയാണ്.

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമുള്ള ന്യൂനമർദങ്ങളെ തുടർന്ന് കടലിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ്. അതിനാൽ കേരള തീരത്തുനിന്നുള്ള മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

Tags:    
News Summary - Cyclone Rimal is coming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.