മലപ്പുറം: ഒാഖി ചുഴലിക്കാറ്റിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമായ മലപ്പുറം ജില്ലയിലെ തീരപ്രദേശങ്ങളിൽ ഇരുന്നൂറോളം കുടുംബങ്ങളെ ശനിയാഴ്ച രാവിലെയോടെ മാറ്റിപ്പാർപ്പിച്ചു. പരപ്പനങ്ങാടിയിൽ മൂന്നുപേരെ കാണാതായി. താനൂരിൽനിന്ന് കാണാതായ അഞ്ച് മത്സ്യതൊഴിലാളികളെ കണ്ടെത്തി കോഴിക്കോട് പുതിയാപ്പ തീരത്ത് സുരക്ഷിതമായി എത്തിച്ചു. ഇതിൽ നാലുപേർ മലയാളികളും ഒരാൾ ഇതരസംസ്ഥാന തൊഴിലാളിയുമാണ്. പൊന്നാനിയിൽ 24 പേരെ സമീപത്തെ സ്കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് മാറ്റിപ്പാർപ്പിച്ചത്. കടൽക്ഷോഭം കണക്കിലെടുത്ത് ജില്ലയിലെ 150 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മറ്റും മാറ്റി. പൊന്നാനിയിൽ 106 കുടുംബങ്ങളെയും വെളിയേങ്കാട് 50 പേെരയുമാണ് മാറ്റിപ്പാർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.