‘അസ്ന’ ദുർബലമാകുന്നു; കേരളത്തിൽ ഏഴ് ദിവസം മഴക്ക് സാധ്യത
തിരുവനന്തപുരം: വടക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന അസ്ന ചുഴലിക്കാറ്റ് തിങ്കളാഴ്ച തീവ്രന്യൂനമർദമായി ശക്തികുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കൻ ഒഡിഷക്കും തെക്കൻ ഛത്തിസ്ഖഡിനും മുകളിൽ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ഛത്തീസ്ഖഡ്-വിദർഭക്ക് മുകളിലായി ന്യൂനമർദമായി മാറും.
ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ വ്യാപകമായി അടുത്ത ഏഴ് ദിവസം മഴക്ക് സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് കർണാടക തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.