പകര്‍ച്ചവ്യാധി; കുസാറ്റ് കാമ്പസ് താൽക്കാലികമായി അടച്ചു

എറണാകുളം: പകർച്ചവ്യാധിയെ തുടർന്ന് കുസാറ്റ് കളമശ്ശേരി കാമ്പസ് താൽക്കാലികമായി അടച്ചു. നാളെ (ആഗസ്റ്റ് ഒന്ന്) മുതല്‍ ക്ലാസുകൾ ഓണ്‍ലൈനായിരിക്കും. വിദ്യാർഥികള്‍ക്ക് ചിക്കന്‍പോക്സും എച്ച്1എൻ1ഉം ബാധിച്ചതിനെ തുടർന്നാണ് നടപടി.

കേരളത്തിന് പുറത്തുള്ള വിദ്യാർഥികള്‍ക്ക് കാമ്പസില്‍ തുടരാൻ അനുമതി നൽകിയിട്ടുണ്ട്. മറ്റുകുട്ടികൾ വീടുകളുലേക്ക് പോകണമെന്നാണ് നിർദേശം.

ആഗസ്റ്റ് അഞ്ച് വരെയാണ് കാമ്പസ് അടച്ചത്. കുസാറ്റിലെ 15 ഹോസ്റ്റലുകളില്‍ രണ്ട് ഹോസ്റ്റലിലാണ് രോഗം പടര്‍ന്നത്. ഇതിനോടകം 10ല്‍ അധികം വിദ്യാര്‍ഥികള്‍ ചികിത്സ തേടിയിട്ടുണ്ട്.

അഞ്ചാം തീയതി മുതൽ ഭാഗീകമായി ഓരോ ഡിപ്പാർട്മെന്റുകളും തുറന്നു പ്രവർത്തിക്കും. അതിന് ശേഷം കാമ്പസിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചതിന് ശേഷം മാത്രമായിരിക്കും പൂർണമായും തുറന്നു പ്രവർത്തിക്കുക.

Tags:    
News Summary - CUSAT campus temporarily closed due to pandemic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.