കോഴിക്കോട്: സംസ്ഥാനത്ത് നോട്ട് ക്ഷാമം രൂക്ഷമായതോടെ മില്‍മയുടെ പാല്‍ വില്‍പനയില്‍ വന്‍ ഇടിവ്. ഒരാഴ്ചത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് ശരാശരി ദിനംപ്രതി അരലക്ഷം ലിറ്ററിന്‍െറ വില്‍പന ഇടിവാണ് രേഖപ്പെടുത്തിയത്. നാട്ടിന്‍പുറത്തെ മാര്‍ക്കറ്റുകളില്‍ പാലിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ സംഭരണം കൂടിയത് മില്‍മയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. പാല്‍ വില്‍പനയിലെ പ്രതിസന്ധി ക്ഷീരകര്‍ഷകരെയും മില്‍മ ബൂത്ത് ഏജന്‍റുമാരെയും വലിയതോതില്‍ ബാധിച്ചിട്ടുണ്ട്.
നോട്ടുകള്‍ പിന്‍വലിച്ചതിന്‍െറ തൊട്ടു മുമ്പത്തെ ആഴ്ചയില്‍ പ്രതിദിനം ശരാശരി 13.22 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ വില്‍പന നടത്തിയത്്. എന്നാല്‍, നവംബര്‍ ഒമ്പത് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ അരലക്ഷം ലിറ്റര്‍ വില്‍പന കുറഞ്ഞ് 12.72 ലിറ്ററിലത്തെി. മില്‍മയുടെ മലബാര്‍ മേഖലയില്‍ 23,000 ലിറ്ററും തിരുവനന്തപുരം മേഖലയില്‍ 15,000 ലിറ്ററും എറണാക്കുളം മേഖലയില്‍ 12,000 ലിറ്ററുമാണ് വില്‍പന കുറഞ്ഞത്.
വില്‍പനയിലെ കുറവിനൊപ്പം പാലിന്‍െറ സംഭരണം കൂടിവരുന്നതാണ് മറ്റൊരു പ്രതിസന്ധി. കഴിഞ്ഞ ആഴ്ചയില്‍ മില്‍മയില്‍ അരലക്ഷം ലിറ്റര്‍ പാലാണ് അധികമായത്തെിയത്. നവംബര്‍ എട്ടിന് 10.85 ലക്ഷം ലിറ്ററായിരുന്നു മില്‍മയുടെ സംസ്ഥാനത്തെ മൊത്തം സംഭരണം. എന്നാല്‍, നോട്ടു പ്രതിസന്ധി രൂക്ഷമായ ഒമ്പത് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ശരാശരി 11.36 ലക്ഷം ലിറ്ററാണ് മില്‍മയിലത്തെിയത്. മലബാര്‍ മേഖലയില്‍ പ്രതിദിനം 22,000 ലിറ്ററും എറണാക്കുളം മേഖലയില്‍ 13,000 ലിറ്ററും തിരുവനന്തപുരത്ത് 15,000 ലിറ്ററുമാണ് സംഭരണം കൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.