തിരുവനന്തപുരം: നോട്ട് പ്രതിസന്ധി മറികടക്കാന്‍ കേരളം ആവശ്യമായ മുന്‍കരുതലെടുത്തെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി പ്രതിസന്ധി അതിജീവിക്കാന്‍ കേരളം നേരത്തേ ശ്രമിച്ചു. താന്‍ പരിഭ്രാന്തി പരത്തുന്നെന്ന ആക്ഷേപം ശരിയല്ളെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
നോട്ട് പ്രതിസന്ധിയില്‍ ബി.ജെ.പിക്കെതിരെ സമരം നടക്കുമ്പോള്‍ അവരുടെ ന്യായം എടുത്ത് വിളമ്പുകയല്ല രമേശ് ചെന്നിത്തല ചെയ്യേണ്ടത്. ഏതാനും ദിവസംകൊണ്ട് പ്രതിസന്ധി അവസാനിക്കുമെന്നാണ് പല സംസ്ഥാനങ്ങളും കരുതിയത്. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ മുഴുവന്‍ വെട്ടിലാക്കി. വിധിയാണെന്നും രാജ്യസ്നേഹമാണെന്നും പറഞ്ഞിരിക്കാനാവില്ല. കേരളത്തില്‍ അത് വിലപ്പോവില്ല. ഇവിടെ പ്രതികരിക്കുന്നവരുണ്ടെന്ന് അവര്‍ മനസ്സിലാക്കണം.
നോട്ട് നിരോധനത്തിനുശേഷം കേന്ദ്ര ധനമന്ത്രിയുമായി രണ്ടുതവണ ബന്ധപ്പെട്ടു. നവംബര്‍ 27ന് റിസര്‍വ് ബാങ്കിന് കത്ത് നല്‍കി. ബാങ്ക് മേധാവികളുടെയും ട്രഷറി ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആര്‍.ബി.ഐയോട് ദിവസവും പണം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, തലേദിവസം ചോദിച്ച പണം നല്‍കാനാവില്ളെന്നാണ് അവര്‍ അടുത്തദിവസം രാവിലെ അറിയിച്ചുകൊണ്ടിരിക്കുന്നത്. പ്രശ്നങ്ങള്‍ രണ്ടുദിവസംകൊണ്ട് പരിഹരിക്കപ്പെടുമെന്ന് പറഞ്ഞവരുടെ വാക്കാണോ ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന തന്‍െറ വാക്കാണോ ശരിയെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. അതിനെ പരിഭ്രാന്തി പരത്തല്‍ എന്നുപറഞ്ഞ് തള്ളരുത്. കേരളത്തെക്കാള്‍ തിരക്കാണ് മറ്റ് സംസ്ഥാനങ്ങളില്‍.
ജില്ലാ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് കെ.വൈ.സി മാനദണ്ഡങ്ങള്‍ അനുസരിച്ചാണെന്ന് കാട്ടി നബാര്‍ഡ് സുപ്രീംകോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന് പ്രതീക്ഷയുണ്ട്. റിപ്പോര്‍ട്ടിനെ കേരളം പോസിറ്റിവായാണ് കാണുന്നത്. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ സഹകരണ ബാങ്കുകളെ സംരക്ഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ വീണ്ടും മുന്നോട്ടുവെച്ചു. ജി.എസ്.ടി ബില്ലിലെ വ്യവസ്ഥകള്‍ കേരളത്തിന് അംഗീകരിക്കാനാവില്ളെന്ന് കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തിലല്ല, ഓരോ സംസ്ഥാനത്തിന്‍െറയും സാഹചര്യം വിലയിരുത്തിവേണം ജി.എസ്.ടി നടപ്പാക്കേണ്ടതെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.